അന്താരാഷ്ട്ര സമ്മർദ്ദം ശക്തം, മുംബൈ ഭീകരാക്രമണ സൂത്രധാരനായ ഹാഫിസ് സയീദിന് മേലെ കുറ്റപത്രം

അഭിറാം മനോഹർ

വ്യാഴം, 12 ഡിസം‌ബര്‍ 2019 (18:04 IST)
മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ഭീകരസംഘടനകളായ ലഷ്കറെ തയിബ,ജമാ അത്തുദ്ദ അവ എന്നിവയുടെ സ്ഥാപകനുമായ ഹാഫിസ് സയീദിന് മേലെ പാക്ക് ഭീകര വിരുദ്ധകോടതി കുറ്റം ചാർത്തി. ഭീകരപ്രവർത്തനത്തിന് സമ്പത്തികസഹായം ചെയ്തുവെന്നതാണ് കുറ്റം. സയീദിന് പുറമെ മുഖ്യ സഹായികളായ ഹാഫിസ് അബ്ദുൽ സലാം ബിൻ മുഹമ്മദ്, മുഹമ്മദ് അഷ്റഫ്, സഫർ ഇക്ബാൽ എന്നിവരുടെ പേരിലും കോടതി കുറ്റം ചുമത്തിയിട്ടുണ്ട്.
 
ഭീകരർക്ക് സാമ്പത്തിക സഹായം നൽകുന്നതടക്കം 27 കാര്യങ്ങളിൽ ഫെബ്രുവരിക്കകം നടപടി എടുത്തില്ലെങ്കിൽ പാകിസ്ഥാനെ കരിമ്പട്ടികയിൽ പെടുത്തുമെന്ന് രാജ്യാന്തര സമിതിയായ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്‌സിന്റെ (എഫ്എടിഎഫ്) മുന്നറിയിപ്പുള്ള പശ്ചാത്തലത്തിലാണ് പാകിസ്ഥാന്റെ പുതിയ നടപടി. ഇപ്പോൾ തന്നെ ഗ്രേ ലിസ്റ്റിലാണ് പാകിസ്ഥാൻ 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍