കായിക ലോകത്തെ ഞെട്ടിച്ച് വന്‍ ദുരന്തം: ബസും ലോറിയും കൂട്ടിയിടിച്ച് 14 ഹോക്കി താരങ്ങള്‍ മരിച്ചു

Webdunia
ശനി, 7 ഏപ്രില്‍ 2018 (14:37 IST)
കനേഡിയന്‍ ജൂനിയര്‍ ഐസ് ഹോക്കി ടീം സഞ്ചരിച്ച ബസും ലോറിയും കൂട്ടിയിടിച്ച് 14 താരങ്ങള്‍ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റ താരങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണ്.

മരിച്ചവരെല്ലാം 6നും 21നും ഇടയില്‍ പ്രായമുള്ളവരാണ്. 28 താരങ്ങളാണ് ബസിൽ ഉണ്ടായിരുന്നത്.

വെള്ളിയാഴ്ച പ്രാദേശിക സമയം അഞ്ചുമണിക്കാണ് സംഭവം. ഹംബോള്‍ട്ട് ബ്രോങ്കോസ് ടീമിലെ താരങ്ങളാണ് ടിസ്‌ഡേലിന് സമീപം അപകടത്തില്‍പ്പെട്ടത്. ബസിന്റെ അമിത വേഗമാണ് അപകടകാരണം. ബസ് ഓടിച്ച ഡ്രൈവറും മരിച്ചു.

ഹാംബോൾട്ട് ബ്രോങ്കോസ് ടീമിലംഗമായ ഇവർ സസ്കത്ചെവാൻ ജൂനിയർ ഹോക്കി ലീഗിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അപലപിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article