കേംബ്രിഡ്‌ജിലെ വിദ്യാര്‍ഥികള്‍ തുണിയഴിച്ചിട്ട് പുഴയില്‍ ചാടി; മദ്യലഹരിയില്‍ പെണ്‍കുട്ടികള്‍ വസ്‌ത്രങ്ങള്‍ ഊരിയെറിഞ്ഞു - പരീക്ഷ കഴിഞ്ഞതിന്റെ ആഘോഷം അതിരു കടന്നപ്പോള്‍ സംഭവിച്ചത്

ചൊവ്വ, 14 ജൂണ്‍ 2016 (14:59 IST)
കേംബ്രിഡ്‌ജ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ പരീക്ഷ കഴിഞ്ഞതിന്റെ ക്ഷീണം അകറ്റിയത് പുഴയില്‍ ചാടി. സമ്മര്‍ടേം പരീക്ഷകള്‍ കഴിഞ്ഞ ഞായറാഴ്‌ചയാണ് അവസാനിച്ചത്. തുടര്‍ന്ന് സംഘടിപ്പിച്ച ആഘോഷത്തില്‍ പെണ്‍കുട്ടികളും ആണ്‍കുട്ടികളും മദ്യപിച്ച് തുണിയഴിച്ചിട്ട് ലക്കു കെട്ട് നദിയിലേക്ക് ചാടുകയായിരുന്നു.

ആദ്യം ബോട്ട് സവാരി നടത്തി സന്തോഷം ആരംഭിച്ച പെണ്‍കുട്ടികള്‍ അടക്കമുള്ളവര്‍ മദ്യം അകത്തു ചെന്നതോടെ നാണവും മാനവും ഇല്ലാത്ത രീതിയില്‍ പെരുമാറുകയായിരുന്നു. ബോട്ടില്‍ നിന്ന് ആദ്യം യുവാക്കള്‍ നദിയിലേക്ക് ചാടി. പെണ്‍കുട്ടികള്‍ ബ്രായും പാന്റിസും മാത്രമാണ് ധരിച്ചിരുന്നത്. ചിലര്‍ ടോപ്പുകള്‍ മാത്രം ധരിച്ച് ആഘോഷം കളറാക്കുകയും ചെയ്‌തു. അതേസമയം, പാന്റ്സ് ധരിച്ചാണ് ആണ്‍കുട്ടികള്‍ വെള്ളത്തില്‍ ചാടി തിമിര്‍ത്തത്. ഇതോടെ നദിയിലൂടെ ബോട്ട് സവാരി നടത്തുകയായിരുന്ന ടൂറിസ്‌റ്റുകള്‍ ഇവയെല്ലാം കണ്ട് സവാരി അവസാനിപ്പിച്ചു.

ഈ സമയം ആണ്‍കുട്ടികള്‍ ചെറിയ വള്ളങ്ങളില്‍ ബിയര്‍ എത്തിച്ചു എല്ലാവര്‍ക്കും നല്‍കുകയും ചെയ്‌തു. മദ്യപിച്ച പെണ്‍കുട്ടികളാണ് ശരീരപ്രദര്‍ശനം നടത്തിയത്. ചിലര്‍ ബ്രായും അഴിച്ചുമാറ്റിയായിരുന്നു ആഘോഷത്തില്‍ പങ്കാളിയായത്. തുടര്‍ന്ന് ഇവര്‍ പത്ത് ടീമുകളായി തിരിച്ചു ബോട്ട് റേസിംഗ് നടത്തുകയും ചെയ്‌തു. മദ്യത്തിന്റെ ലഹരിയില്‍ ബോട്ടുകള്‍ കൂട്ടിയിച്ച് മറിഞ്ഞതോടെ മത്സരം പാതിവഴിയില്‍ അവസാനിക്കുകയും ചെയ്‌തു.

കാര്‍ഡ് ബോര്‍ഡുകള്‍ കൊണ്ട് നിര്‍മിച്ച ബോട്ടുകളിലായിരുന്നു വിദ്യാര്‍ഥികളുടെ ആഘോഷം. ഇവര്‍ക്കായി ബോട്ടുകള്‍ നിര്‍മിച്ചു നല്‍കാന്‍ പ്രത്യേക സംഘം എത്തിയിരുന്നു. ഒരു യുവാവ് തന്റെ ബൈക്ക് ബോട്ടില്‍ വച്ചുകെട്ടി അതില്‍ കയറി നില്‍ക്കുകയും ചെയ്‌തു. നാലു പെരോളമാണ് ഓരോ ടീമിലും ഉണ്ടായിരുന്നത്. വലിയ ബോട്ടില്‍ പതിനഞ്ചോളം വിദ്യാര്‍ഥികളും ഉണ്ടായിരുന്നു.

മിക്ക വിദ്യാര്‍ഥികളും ജീസസ് ഗ്രീനില്‍ നിന്നും മാഗ്ദാലെന്‍ ബ്രിഡ്‌ജിലേക്കായിരുന്നു ബോട്ട് തുഴഞ്ഞത്. ഇതിനിടെയാണ് നഗ്ന പ്രദര്‍ശനവും മദ്യപാനവും നടന്നത്. ചിലര്‍ ലക്ഷ്യത്തില്‍ എത്തിയപ്പോള്‍ മിക്കവരും വെള്ളത്തില്‍ വിഴുകയും ചെയ്‌തു. കേം ബ്രിഡ്‌ജില്‍ സമ്മര്‍ടേം പരീക്ഷകള്‍ കഴിഞ്ഞ ഞായറാഴ്‌ചയാണ് അവസാനിച്ചത്. സ്യൂയിസൈഡ് സണ്‍ഡേ എന്നാണ് വര്‍ഷാവര്‍ഷം ആഘോഷിക്കുന്നത്. ഈ ദിവസമാണ് മിക്ക വിദ്യാര്‍ഥികളുടെയും പരീക്ഷ അവസാനിക്കുന്നത്. തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ കൂട്ടായി സ്ഥലം തീരുമാനിച്ച് ആഘോഷം സംഘടിപ്പിക്കുന്നത്.  







വെബ്ദുനിയ വായിക്കുക