അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ട ബ്രിട്ടീഷ് നായക്ക് ധീരതക്കുളള പുരസ്‌കാരം. നാല് വയസ്സുള്ള ലാബ്രഡോര്‍ നായയായ സാഷക്കാണ് മരണാനന്തര ബഹുമതിയായി ധീരതക്കുളള പിഡിഎസ്എ ഡിക്കിന്‍ പുരസ്‌കാരം നല്‍കി ആദരിക്കുന്നത്.
അഫ്ഗാനിലെ കാന്തഹാറില്‍ വെച്ച് 2008ലായിരുന്നു സാഷ കൊല്ലപ്പെട്ടത്. ബ്രിട്ടീഷ് സൈനികര്‍ നടത്തിയ പെട്രോളിംഗിനിടെ ബോംബ് സ്‌ഫോടനത്തിലാണ് സാഷ കൊല്ലപ്പെട്ടത്.
അക്രമികള്‍ ഒളിപ്പിച്ചുവെച്ച ആയുധങ്ങളും ബോംബും കണ്ടുപിടിച്ച് നിരവധി പേരുടെ ജീവന്‍ രക്ഷിച്ചതിനാണ് സാഷയെ ബ്രിട്ടന്‍ ധീരതക്കുള്ള അവാര്‍ഡ് നല്‍കി ആദരിക്കുന്നത്.