സ്വവര്‍ഗപ്രേമികള്‍ മൃഗങ്ങളെക്കാള്‍ മോശം: പക്വിയാവോ
സ്വവര്‍ഗപ്രേമികള്‍ മൃഗങ്ങളെക്കാള്‍ മോശമാണെന്ന് എട്ടു തവണ ലോക ബോക്സിംഗ് ചാമ്പ്യനായ ഫിലിപ്പീന്‍സ് താരം മാനി പക്വിയാവോ. ആണും ആണും തമ്മിലും പെണ്ണും പെണ്ണും തമ്മിലും ഇണചേരുന്നവര്‍ മൃഗങ്ങളെക്കാള്‍ മോശപ്പെട്ടവരാണ്. മൃഗങ്ങള്‍ക്ക് വരെ ആണിനെയും പെണ്ണിനെയും തിരിച്ചറിയാനുള്ള കഴിവുണ്ട്. മൃഗങ്ങള്‍ പോലും ഒരേ ലിംഗത്തില്‍പ്പെട്ടവരുമായി ഇണചേരാറില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് പക്വിയാവോയുടെ കടുത്ത വിമര്‍ശം. കത്തോലിക്ക സഭയുടെ ശക്തമായ എതിര്‍പ്പു മൂലം സ്വവര്‍ഗവിവാഹം ഫിലിപ്പീന്‍സില്‍ ഇതുവരെ നിയമവിധേയമാക്കിയിട്ടില്ല. ഫിലിപ്പീന്‍സിലെ 80 ശതമാനത്തോളം ജനങ്ങളും ക്രൈസ്തവ വിശ്വാസികളാണ്. മേയില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ സെനറ്റ് സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ തയാറെടുക്കുകയാണ് 37 കാരനായ പക്വിയാവോ.