ബോറിസ് നെംറ്റ്സോവിന്റെ കൊലപാതകം: അഞ്ചു പേര്‍ പിടിയില്‍
തിങ്കള്‍, 9 മാര്‍ച്ച് 2015 (11:03 IST)
റഷ്യന്‍ പ്രതിപക്ഷ നേതാവ് ബോറിസ് നെംറ്റ്സോവിനെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം ശക്തമാക്കി. കേസുമായി ബന്ധപ്പെട്ട് ഇന്നലെ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. കൊലപാതകത്തില്‍ പങ്കുള്ള ഒരാള്‍ ആത്മഹത്യ ചെയ്തതായി റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
സൌര്‍ ദാദേവ്, അന്‍സര്‍ ഗുബാഷേവ്, ഗുബാഷേവിന്റെ അനിയന്‍ ഷാഗിദ്, ഖംസദ് ബഖായേവ്, ടാമര്‍ലാന്‍ എസ്കര്‍ഖാനോവ് എന്നിവരാണ് അറസ്റ്റിലായതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി ടാസ് റിപ്പോര്‍ട്ട് ചെയ്തു. കൊല്ലപ്പെട്ടയാള്‍ സ്വയം ഗ്രനേഡ് ഉപയോഗിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. ഇയാള്‍ താമസിച്ചിരുന്ന വീട് പൊലീസ് വളഞ്ഞതിനെ തുടര്‍ന്നായിരുന്നു ആത്മഹത്യ.
എന്നാല്‍ ഇതേക്കുറിച്ച് റഷ്യ ഔദ്യോഗികമായി സ്ഥിരീകരിച്ചില്ലെങ്കിലും ചെച്നിയന്‍ പ്രസിഡന്റ് റംസാന്‍ കാദിറോവ് ഇന്നലെ ഭാഗിക സ്ഥിരീകരണം നല്‍കി. അതേസമയം പിടിയിലായവര്‍ ചെച്നിയയില്‍ നിന്നോ പ്രശ്നപ്രദേശമായ വടക്കന്‍ കൌക്കാസില്‍ നിന്നുള്ളവരോ ആണെന്നാണ് റിപ്പോര്‍ട്ട്.