വടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ പെഷാവറിലെ പള്ളിക്കു നേര്‍ക്ക് നടന്ന ചാവേര്‍ ആക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു. അമ്പതിലധികം പേര്‍ക്ക്പരിക്കേറ്റു. നിരവധിപ്പേരെ ഭീകരര്‍ ബന്ദികളാക്കിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണെന്ന് പ്രദേശിക മാധ്യമങ്ങള്‍ വ്യക്തമാക്കുന്നത്.
സുരക്ഷാസേനയുടെ യുണിഫോമില്‍ ഹാന്‍ഡ് ഗ്രനേഡുകളുമായെത്തിയ മൂന്ന് ചാവേറുകള്‍ പ്രാര്‍ഥനയ്ക്കിടെ പള്ളിയിലേക്ക് അതിക്രമിച്ചു കയറുകയും വെടിയുതിര്‍ക്കുകയായിരുന്നു. ഈ സമയം ഒരാള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. കൂടാതെ പള്ളിക്കുള്ളില്‍ മൂന്ന് തവണ സ്ഫോടനങ്ങള്‍ നടക്കുകയും ചെയ്തു.
ഉടന്‍ തന്നെ സുരക്ഷസേന സംഭവസ്ഥലത്ത് എത്തുകയും ചാവേറുകളില്‍ ഒരാളെ വെടിവെച്ച് കൊല്ലുകയുമായിരുന്നു. എന്നാല്‍ പരുക്കേറ്റ മറ്റേയാളെ സുരക്ഷസേന അറസ്റ്റ് ചെയ്തു. ഇവരുടെ പക്കല്‍ ഉണ്ടായിരുന്ന ബോംബുകള്‍ നിര്‍വീര്യമാക്കി. ആക്രമണത്തിന്റെ ഉത്തരവാദിത്വം തെഹ്രീകെ താലിബാന്‍ ഏറ്റെടുത്തു. അതേസമയം മരണസംഖ്യ ഇനിയും ഉയരുമെന്ന് അധികൃതര്‍ അറിയിച്ചു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.