ബോകോ ഹറാം തീവ്രവാദികള്‍ 40 യുവാക്കളെ തട്ടികൊണ്ടുപോയി

ശനി, 3 ജനുവരി 2015 (11:36 IST)
നൈജീരിയയില്‍ തോക്കുധാരികളായ ബോകോ ഹറാം തീവ്രവാദികള്‍ നാല്‍പ്പതോളം യുവാക്കളെ തട്ടികൊണ്ടുപോയി. വടക്കു കിഴക്കന്‍ നൈജീരിയയിലെ മലാരി എന്ന ഗ്രാമത്തില്‍ നിന്നാണ് തട്ടികൊണ്ടു പോകല്‍ നടന്നത്.

വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെ ഗ്രാമത്തിലേക്ക് ഇരച്ചു കയറിയ തോക്കുധാരികളായ വലിയ ഒരു സംഘം തീവ്രവാദികള്‍ വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ആക്രമികളെ കണ്ട പ്രദേശവാസികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഈ സമയത്ത് ഗ്രാമത്തില്‍ ഉണ്ടായിരുന്ന 15 നും 23 നുമിടയിലുള്ള യുവാക്കളെ ബലമായി തോക്ക് ചൂണ്ടി കടത്തികൊണ്ടു പോകുകയായിരുന്നു.
ബോകോ ഹറാമില്‍ റിക്രൂട്ട് ചെയ്യാനാണ് യുവാക്കളെ പിടിച്ചുകൊണ്ടു പോയതെന്നാണ് റിപ്പോര്‍ട്ട്.

നൈജീരിയയിലെ പ്രാന്തപ്രദേശങ്ങളില്‍ നിന്ന് യുവാക്കളെയും പെണ്‍കുട്ടികളെയും കടത്തികൊണ്ടുപോകുന്നത് പതിവാണ്. 2014 ഏപ്രിലില്‍ നൈജീരിയയുടെ വടക്കുകിഴക്കന്‍ മേഖലയായ ചിബോകില്‍നിന്ന് 219 പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക