പാശ്‌ചാത്യ വിദ്യാഭ്യാസം തേടിയെന്ന പേരിലാണ് ബൊക്കോഹറം തീവ്രവാദികള്‍ ഏപ്രില്‍ 15-ന് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയത്. തീവ്രവാദികളുടെ ക്രൂര നടപടിയ്‌ക്ക് എതിരെ ആഗോള തലത്തില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നിരുന്നു. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പെണ്‍കുട്ടികളെ കണ്ടെത്താനായി സഹായം വാഗ്‌ദാനം ചെയ്യുകയും ചെയ്‌തു.
കുറേ പേര്‍ പാമ്പു കടിയേറ്റ് മരിച്ചതായും കുറച്ചു പേരെ കാമറൂണ്‍, ചാഡ് തുടങ്ങിയ രാജ്യങ്ങളിലേക്ക് കടത്തിയതായും സ്‌ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. അന്‍പതോളം പേര്‍ രക്ഷപ്പെട്ട് തിരിച്ചെത്തിയതായി നൈജീരിയന്‍ പോലീസിനെ ഉദ്ദരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.