ബൊക്കോഹറാം ആക്രമണം: മരണസംഖ്യ 100 കവിഞ്ഞു

വ്യാഴം, 8 മെയ് 2014 (16:23 IST)
നൈജീരിയയിലെ ഗാംബോരു എന്‍ഗല നഗരത്തില്‍ ബൊക്കോ ഹറാം തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ നൂറുകണക്കിനാളുകള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.
 
കാമറൂണ്‍ അതിര്‍ത്തിയോട് ചേര്‍ കിടക്കുന്ന നഗരമാണ് ഗാംബോരു എന്‍ഗല. മരണസംഖ്യ കൃത്യമായി തിട്ടപ്പെടുത്താനായിട്ടില്ലെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. 
 
മൂന്നൂറോളം പെണ്‍കുട്ടികളെ ഒരു സ്‌കൂളില്‍ നിന്ന് തട്ടിക്കൊണ്ടുപോയതിനെതിരെ തീവ്രവാദികളോട് ലോകവ്യാപകമായി പ്രതിഷേധമുയരുന്നതിനിടെയാണ് ഈ ആക്രമണം.
 
ഇതിനിടെ തീവ്രവാദികളെ നേരിടുന്നതിന് അമേരിക്കയുടെ എഫ്‌ബിഐ പോലുള്ള സേനകള്‍ നൈജീരിയയിലേക്ക് തിരിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക