ക്യൂബയില്‍ വിമാനം തകര്‍ന്ന് നൂറിലധികം പേര്‍ മരിച്ചു; അപകടകാരണം വ്യക്തമായിട്ടില്ല - സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചു

ശനി, 19 മെയ് 2018 (08:25 IST)
ക്യൂബൻ തലസ്ഥാനമായ ഹവാനയിൽ വിമാനം തകർന്ന് നൂറിലധികം പേർ മരിച്ചു. ഹവാനയിലെ ജോസ് മാർട്ടി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു പറന്നുയർന്ന ബോയിങ് 737 യാത്രാവിമാനം ടേക്ഓഫിനിടെ തകർന്നു വീഴുകയായിരുന്നു.

പ്രാദേശിക സമയം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു അപകടം. കണ്ടെടുത്ത മൃതദേഹങ്ങളെല്ലാം ചിന്നിച്ചിതറിയ നിലയിലാണ്. മരണസംഖ്യ എത്രയെന്ന് വ്യക്തമായിട്ടില്ല. വിമാനത്താവളത്തിനു സമീപത്തെ കൃഷിയിടത്തിലേക്കാണ് വിമാനം തകർന്നുവീണത്.

104 യാത്രക്കാരും ഒമ്പതു ജീവനക്കാരുമാണ് ക്യൂബൻ സർക്കാർ നിയന്ത്രണത്തിലുള്ള ‘ക്യുബാന’ കമ്പനിയുടെ വിമാനത്തിലുണ്ടായിരുന്നത്. ക്യൂബയുടെ കിഴക്കൻ നഗരമായ ഹൊൽഗ്യൂനിലേക്ക് പോയതായിരുന്നു വിമാനം. ജീവനക്കാരെല്ലാം വിദേശപൗരന്മാരാണ്. അതേസമയം,

അതേസമയം, മൂന്നു പേർ ഗുരുതരപരുക്കുകളോടെ രക്ഷപ്പെട്ടതായി ക്യൂബയിലെ കമ്യൂണിസ്റ്റ് പാർട്ടി മുഖപത്രമായ ഗ്രാൻമ റിപ്പോർട്ടു ചെയ്തു. അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം തുടങ്ങിയതായി ക്യൂബൻ ഭരണകൂടം അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍