എന്നാല്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളുടെ സാധ്യത പട്ടികയില്‍ അവസാനമെത്തിയതും ന്യൂഹാംഷെയറില്‍ നടത്തിയ അഭിപ്രായ സര്‍വെയില്‍ വോട്ട് കുറഞ്ഞ് പോയതും ബോബി ജിന്‍ഡലിന്റെ പ്രസിഡന്റ് പ്രതീക്ഷകള്‍ക്ക് മങ്ങലേല്പിച്ചിട്ടുണ്ട്. അഭിപ്രായ സര്‍വേയില്‍ 3 ശതമാനം വോട്ട് മാത്രമാണ് ജിന്‍ഡലിന് ലഭിച്ചത്.
ജിന്‍ഡല്‍ 2003 ല്‍ ലൂസിയാന ഗവര്‍ണര്‍ സ്ഥാനത്തേയ്ക്കും, 2004 ല്‍ യു.എസ് പാര്‍ലമെന്റിലേയ്ക്കും മത്സരിച്ച് പരാജയപ്പെട്ടിട്ടുണ്ട്. എന്നാല്‍ 2007 ലും 2011 ലും വിജയിച്ച് ലൂസിയാന ഗവര്‍ണറായി. 2011ല്‍ രണ്ടാമതും തിരഞ്ഞെടുക്കപ്പെടുമ്പോള്‍ ഏറ്റവും പ്രായം കുറഞ്ഞ ഗവര്‍ണറായിരുന്നു ബോബി ജിന്‍ഡല്‍.