ഗാസയില്‍ രക്തം ചൊരിയുന്നു; മരണം 1200 കവിഞ്ഞു

ബുധന്‍, 30 ജൂലൈ 2014 (09:47 IST)
വെടിനിര്‍ത്തലിനുള്ള ഐക്യരാഷ്ട്രസഭയുടെ ആഹ്വാനത്തെ തള്ളി ഗാസയില്‍ ഇസ്രായേല്‍ രക്തം ചൊരിയുന്നു. ഇന്നലെ മാത്രം നടന്ന വ്യോമാക്രമണങ്ങളില്‍ നൂറിലധികം പാലസ്തീനികള്‍ കൊല്ലപ്പെട്ടു. ആക്രമണങ്ങളില്‍ മരിച്ചവരുടെ എണ്ണം 1200 കവിഞ്ഞു. 
 
ഹമാസിന്റെ ആക്രമണങ്ങളില്‍ ഇതുവരെ 56 ഇസ്രായേലികള്‍ കൊല്ലപ്പെട്ടു. ഇസ്രയേല്‍ ആക്രമണം അവസാനിപ്പിക്കുന്നതുവരെ യുദ്ധവിരാമമുണ്ടാകില്ലെന്ന് ഹമാസ് വ്യക്തമാക്കി. 
 
ഹമാസിന്റെ നുഴഞ്ഞുകയറ്റം തടയാന്‍ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി. ഗാസയില്‍ 24 മണിക്കൂര്‍ വെടിനിര്‍ത്തലിനുള്ള പാലസ്തീന്‍ നിര്‍ദ്ദേശം ഇസ്രയേല്‍ തള്ളിയിരുന്നു. 

വെബ്ദുനിയ വായിക്കുക