നേപ്പാളിലെ മഞ്ഞു വീഴ്ചയില്‍ മരണം 29 ആയി

വ്യാഴം, 16 ഒക്‌ടോബര്‍ 2014 (12:51 IST)
നേപ്പാളിലെ ഹിമാലയന്‍ പര്‍വ്വതനിരകളിലുണ്ടായ മഞ്ഞു വീഴ്ചയില്‍ മരണം 29 ആയി. നേപ്പാളിലെ മുഷ്താങ് മനാങ് ജില്ലകള്‍ക്കിടയില്‍ തോറാങ് പാസിലാണ് വന്‍ ദുരന്തമുണ്ടായത്. മരിച്ചവരില്‍ ഇന്ത്യക്കാരനും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. നിരവധി പേര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. ഇവരുമായി ആശയവിനിമയ ബന്ധം നക്ഷ്ടപ്പെട്ടിരിക്കുകയാണ്. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യത ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മധ്യ പശ്ചിമ നേപ്പാളില്‍ കനത്ത മഴ പെയ്യുകയാണ്. ആന്ധ്രയിലും ഒഡീഷയിലും വീശിയ ഹുദ് ഹുദ് ചുഴലിക്കാറ്റിന്റെ പ്രതിഫലനമാണ് ശക്തമായ മഞ്ഞുവീഴ്ചയെന്നാണ് കരുതുന്നത്. പോളണ്ട്, നേപ്പാള്‍, വിയറ്റ്നാം, ഇസ്രായേല്‍, കനഡ, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് മരണപ്പെട്ടവര്‍.

നാല് മുതല്‍ അഞ്ച് മീറ്റര്‍ വരെ കനത്തിലാണ് മഞ്ഞുവീഴ്ച ഉണ്ടാകുന്നത്. മരിച്ച 14 പേരുടെ മൃതദേഹം തലസ്ഥാനമായ കാഠ്മണ്ഡുവില്‍ എത്തിച്ചിട്ടുണ്ട്. അപകടത്തില്‍ പെട്ട 18 പേരെ സൈന്യം രക്ഷിച്ചു. ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനമാണ് സൈന്യം നടത്തുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക