ഇറാഖില്‍ ചാവേര്‍ സ്ഫോടനം: 21 മരണം

ബുധന്‍, 23 ജൂലൈ 2014 (15:56 IST)
ബാഗ്ദാദ് നഗരത്തിലുണ്ടായ ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു. ഇവരില്‍ 13 പേര്‍ സാധാരണക്കാരാണ്. അഞ്ചു പൊലീസുകാരും കൊല്ലപ്പെട്ടവരില്‍ പെടുന്നു. 
 
കദിമിയ ജില്ലയിലെ പൊലീസ് ചെക്ക്‌പോസ്റ്റിലാണ് സ്‌ഫോടനമുണ്ടായത്. ഷിയാ തീര്‍ഥാടകരാണ് സ്‌ഫോടനത്തിനിരയാവരില്‍ ഏറെയും.
 
അതേസമയം, ഫലൂജ നഗരത്തിലുണ്ടായ വ്യോമാക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. വടക്കു പടിഞ്ഞാറന്‍ ഇറാഖില്‍ ഏറെനാളായി സര്‍ക്കാരും ഇസ്ലാമിക തീവ്രവാദി സംഘമായ ഐസിസും തമ്മില്‍ രുക്ഷമായ പോരാട്ടം തുടരുകയാണ്.
 

വെബ്ദുനിയ വായിക്കുക