സ്‌ഫോടനത്തില്‍ 89മരണം; മൃതശരീരങ്ങള്‍ ചിന്നിച്ചിതറിയ നിലയില്‍

ബുധന്‍, 16 ജൂലൈ 2014 (11:28 IST)
കിഴക്കന്‍ അഫ്ഗാനിസ്താനില്‍ ചാവേര്‍ ആക്രമണത്തില്‍ 89 പേര്‍ കൊല്ലപ്പെട്ടു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌ഫോടകവസ്തുക്കള്‍ നിറച്ച ട്രക്ക് തിരക്കേറിയ ചന്തയിലേക്ക് ഓടിച്ചുകയറ്റി സ്‌ഫോടനംനടത്തുകയായിരുന്നു. കിഴക്കന്‍ അഫ്ഗാനിസ്താനിലെ പക്തിക പ്രവിശ്യയിലാണ് സംഭവം നടന്നത്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.

ശക്തമായ സ്‌ഫോടനത്തില്‍ പല മൃതശരീരങ്ങളും ചിതറിത്തെറിച്ചു. മരിച്ചവരില്‍ അധികവും സ്ത്രീകളും കുട്ടികളുമാണ്. സ്‌ഫോടനത്തില്‍ ചന്തയിലെ ഒട്ടേറെ കടകളും വാഹനങ്ങളും സമീപത്തെ വീടുകളും നശിച്ചു.

തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ കൂടുതല്‍ പേര്‍ കുടുങ്ങിക്കിടപ്പുണ്ട്. ആക്രമണത്തെക്കുറിച്ച് സൂചന ലഭിച്ച പൊലീസ് വാഹനത്തെ പിന്തുടരുന്നതിനിടെയാണ് സ്‌ഫോടനം നടന്നത്. മരിച്ചവരെയും പരിക്കേറ്റവരെയും കൊണ്ട് ജില്ലയിലെ ആശുപത്രി നിറഞ്ഞിരിക്കുകയാണ്.

വെബ്ദുനിയ വായിക്കുക