ബ്ലാക്ക്‌ബെറി മെസഞ്ചറില്‍ ചാറ്റ് ചെയ്താലും അവിഹിത ബന്ധം ആരോപിക്കാം...!

വ്യാഴം, 28 മെയ് 2015 (13:39 IST)
ബ്ലാക്ക്‌ബെറി മെസഞ്ചറിലൂടെ ചാറ്റ് ചെയ്യുന്നത് പതിവാക്കിയ ഭാര്യയ്ക്ക് 500 ല്‍ അധികം പുരുഷന്‍മാരുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് ഭര്‍ത്താവ് കോടതിയില്‍. റാസ്‌ അല്‍ ഖൈമ സ്വദേശിയായ 95കാരനാണ് തന്റെ ഭാര്യയ്ക്ക് 500പേരുമായി അവിഹിത ബന്ധമുണ്ടെന്നാരോപിച്ച് കോടതിയിലെത്തിയിരിക്കുന്നത്.

പാകിസ്‌താനി സ്വദേശിയായ ഭാര്യയ്ക്ക് 25 വയസുമാത്രമാണ് പ്രായം. ഭാര്യ തന്നെ കബളിപ്പിച്ചുവെന്നും വഞ്ചിച്ചുവെന്നും ആരോപിച്ചാണ്‌ ഇയാള്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. ഭാര്യയ്‌ക്ക് തന്നോടുളള സമീപനത്തില്‍ വ്യത്യാസം വന്നതു മുതല്‍ അവരെ നിരീക്ഷിക്കുകയായിരുന്നു. ഭാര്യയുടെ മൊബൈല്‍ പരിശോധിക്കാന്‍ മൂത്ത മകനെ ചുമതലപ്പെടുത്തിയതിലൂടെയാണ്‌ തനിക്ക്‌ അവിഹിത ചാറ്റിംഗിനെ കുറിച്ച്‌ അറിയാന്‍ സാധിച്ചതെന്നും ഭര്‍ത്താവ്‌ കോടതിയെ അറിയിച്ചു.

എന്നാല്‍, താന്‍ അവിഹിതമായി ഒന്നും ചെയ്‌തിട്ടില്ലെന്ന്‌ കുറ്റം നിഷേധിച്ച ഭാര്യ കോടതിയില്‍ പറഞ്ഞു. ഏതായാലും കേസില്‍ വിധിവരുന്നതിനെ ഭീതിയോടെയാണ് മറ്റ് സ്ത്രീകള്‍ കാണുന്നത്. കാരണം സമാന ആരോപണം നേരിടുന്നവര്‍ ധാരാളമുള്ളതിനാല്‍ സമൂഹ മാധ്യമങ്ങളില്‍ ചാറ്റ് ചെയ്യുന്നത് പോലും അവിഹിതമായി കണക്കാക്കേണ്ടിവരും.

വെബ്ദുനിയ വായിക്കുക