മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സും ഭാര്യ മെലിന്‍ഡയും വേര്‍പിരിയുകയാണെന്ന വാര്‍ത്ത ഏറെ ഞെട്ടലോടെയാണ് ലോകം കേട്ടത്. വിവാഹമോചനവുമായി ബന്ധപ്പെട്ട സ്വത്ത് വീതംവയ്ക്കല്‍ നടപടികളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. 27 വര്‍ഷം തനിക്കൊപ്പം ചേര്‍ന്നുനിന്ന പ്രിയപ്പെട്ട മെലിന്‍ഡയ്ക്ക് വാരിക്കോരി നല്‍കി യാത്രയാക്കുകയാണ് ബില്‍ ഗേറ്റ്‌സ് ചെയ്യുന്നത്.
കനേഡിയന്‍ നാഷനല്‍ റെയില്‍വെ കമ്പനിയുടെ 14 മില്യണിലേറെ മൂല്യമുള്ള ഓഹരി ബില്‍ ഗേറ്റ്‌സ് മെലിന്‍ഡയ്ക്ക് നല്‍കി. 300 മില്യണ്‍ ഡോളറിന്റെ കാര്‍ ഓഹരികള്‍, 120 മില്യണ്‍ ഡോളറിന്റെ കൊക്കോകോള ഓഹരികള്‍, 364 മില്യണ്‍ ഡോളറിന്റെ ഗ്രൂപോ ടെലിവിഷ്യ (മെക്‌സിക്കന്‍ ടിവി നെറ്റ് വര്‍ക്ക്) ഓഹരികളും മെലിന്‍ഡയ്ക്കാണ് ബില്‍ നല്‍കിയിരിക്കുന്നത്.