ബൈക്ക് യാത്രയില്‍ ഹരമില്ലാത്തെ ചെറുപ്പക്കരുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ലെന്നുതന്നെ പറയാം. എന്നാല്‍ ബൈക്ക് ഒടിക്കുമ്പോള്‍ ഹെല്‍മറ്റ് വയ്ക്കുന്നത് യാത്രാ സുഖത്തിനെ തടസപ്പെടുത്തുന്നു എന്ന് പലരും പറയാറുണ്ട്. തല മുട്ടതോട് പോലെ പൊടിയുമെന്ന് പേടികാരണമാണ് ഹെല്‍മറ്റ് വയ്ക്കുന്നത് തന്നെ. എന്നാലോ ഹെല്‍മറ്റ് വച്ചാല്‍ വശങ്ങളിലെ കാശ്ചകള്‍ കണാന്‍ പറ്റില്ലെന്നും പുറകില്‍ കൂടി വരുന്ന വാഹനങ്ങളുടെ ശബ്ദം വ്യക്തമായി കേളക്കാന്‍ സാധിക്കില്ലെന്നും പലരുടെയും പരാതിയാണ്. എന്നാല്‍ ഇനിയതെല്ലാം മറന്നേക്കും. ഇതിനെല്ലാം പരിഹാരവുമായി സ്മാര്‍ട്ട് ഹെല്‍മറ്റ് തയ്യാറായി വരുന്നു.
ബൈക്ക് യാത്ര ഒരു ത്രീഡി ഗെയിം കളിക്കുന്നതുപോലെയുള്ള അനുഭവമക്കി മാറ്റുന്നതരത്തിലുള്ളതാണ് പുതിയ ഹെല്‍മറ്റ്. ബൈക്കോടിക്കുമ്പോള്‍ മുന്നോട്ടു പോകാനുള്ള എല്ലാ നിര്‍ദേശങ്ങളും ഈ പ്രത്യേകതരം ഹെല്‍മെറ്റാണ് നല്‍കുക. വഴി പറയുന്ന ഓഡിയോ സംവിധാനവും ഹെല്‍മെറ്റിലുണ്ടാകും. കുതിപ്പിനിടയില്‍ ഹെല്‍മെറ്റില്‍ ഘടിപ്പിച്ച ക്യാമറ റോഡിലെ പിന്നിലുള്ള കാര്യങ്ങളും ഒപ്പിയെടുത്ത് നിങ്ങളെ അറിയിക്കും. സാന്‍ ഫ്രാന്‍സിസ്‌കോയിലെ സ്‌കള്ളി കമ്പനിയാണ് സ്മാരട്ട് ഹെല്‍മറ്റുമായി വിപണിയിലെത്താന്‍ പോകുന്നത്.