"ഒബാമ ഹോട്ടല്‍ വെയ്റ്ററും മിഷേല്‍ സ്‌റ്റോറിലെ ജീവനക്കാരിയുമായിരുന്നു''

വെള്ളി, 19 ഡിസം‌ബര്‍ 2014 (15:40 IST)
അമേരിക്കയില്‍ ഇന്നും വംശീയ വേര്‍തിരുവുകള്‍ നില നില്‍ക്കുന്നുവെന്നതിന് തെളിവായി അമേരിക്കന്‍ പ്രസിഡന്റെ ബറാക് ഒബാമ. തനിക്കും വംശീയതയുടെ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒരിക്കല്‍ വൈറ്റ്ഹൗസിലേക്കുള്ള യാത്രക്കിടെ ചിലര്‍ തന്നെ ഹോട്ടല്‍ വെയ്റ്ററായി തെറ്റിദ്ധരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

ജീവിതത്തില്‍ ഒരിക്കല്‍ എങ്കെലും ഇത്തരത്തില്‍ അനുഭവം നേരിടാത്ത അമേരിക്കക്കാരന്‍ ഉണ്ടാവില്ല. തന്റെ പ്രായമുള്ള കറുത്ത വര്‍ഗക്കാരനായ ഒരു പ്രഫഷനല്‍ ഹോട്ടലില്‍ നിന്നിറങ്ങുമ്പോള്‍ ജീവനക്കാരനായി തെറ്റിദ്ധരിക്കപ്പെടാനാണ് കൂടുതല്‍ സാധ്യതെയെന്നും ഒബാമ പറഞ്ഞു.

ഒരിക്കല്‍  സ്റ്റോറില്‍ സാധനം വാങ്ങാന്‍ കയറിയ വേളയില്‍ ചിലര്‍ താന്‍ ജോലിക്കാരിയായി തെറ്റിദ്ധരിച്ചെന്ന് മിഷേല്‍ ഒബാമയും വ്യക്തമാക്കി. അമേരിക്കയില്‍ വ്യാപകമായ വംശീയതയെക്കുറിച്ച് പീപ്ള്‍ മാസികയുമായി നടത്തിയ സംഭാഷണത്തിലാണ് ഒബാമയും മിഷേലും അനുഭവങ്ങള്‍ വിവരിച്ചത്.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക