അപകടത്തിന് ഇരയായവരില്‍ ഏറെയും ആളുകള്‍ ചൈന, തായ്‌വാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സംഭവസ്ഥലത്ത് വേറെയും ബോംബുകള്‍ കണ്ടത്തെിയതിനെ തുടര്‍ന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ സ്ഥലം സീല്‍ ചെയ്തു.
മോട്ടോര്‍ സൈക്കിളില്‍ ഘടിപ്പിച്ച ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം, വൈദ്യുതി തൂണില്‍ നിന്നാണ് പൊട്ടിത്തെറി ഉണ്ടായതെന്ന് ചില ദൃക്സാക്ഷികളെ ഉദ്ധരിച്ച് മറ്റ് റിപ്പോര്‍ട്ടുകളുമുണ്ട്. ഒരു ബോംബ് പിന്നീട് നിര്‍വീര്യമാക്കി.