'സത്യമായിട്ടും അവതാറിലെ പറക്കുന്ന ഇക്രാനുകള്‍ ഇവിടെ ജീവിച്ചിരുന്നു'

ശനി, 13 സെപ്‌റ്റംബര്‍ 2014 (10:05 IST)
ഹോളിവുഡ് സിനിമ ലോകത്തിന് സമ്മാനിച്ച ഇക്രാനുകള്‍ ഈ ലോകത്ത് ഒരു കാലത്ത് ഉണ്ടായിരുന്നു. ജെയിംസ് കാമറൂണിന്റെ ഭാവനയില്‍ വിരിഞ്ഞ അന്യഗ്രഹവാസികള്‍ വാസികള്‍ വാഹനമായി ഉപയോഗിച്ചിരുന്നെന്ന് പറയുന്ന  ഇക്രാനുകള്‍ കുട്ടികളെയും മുതിര്‍ന്നവരെയും ഒരു പോലെ അതിശയം കൊള്ളിച്ചിരുന്നു. എന്നാല്‍ മനുഷ്യനുമായി പറക്കുന്ന ഇക്രാനുകളുമായി സമാനതയുള്ള ജീവിയുടെ ഫോസില്‍ ശാസ്ത്രജ്ഞര്‍ ചൈനയില്‍ നിന്ന് കണ്ടെത്തി. ഇവയോടുള്ള സാമ്യം കണക്കിലെടുത്ത് ശാസ്ത്രജ്ഞര്‍ ഇതിന് ഇക്രാന്‍ എന്ന് തന്നെ പേര് ല്‍കിയിരിക്കുകയാണ്.

ഇക്രാനുമായി സമാനതയുള്ള രു ജീവിയുടെ ഫോസിലാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. വടക്കന്‍ ചൈനയിലെ ലിയനോനിംഗ് പ്രവിശ്യയില്‍ നിന്നാണ് ജെയിംസ് കാമറൂണിന്റെ സ്വപ്‌നങ്ങള്‍ക്ക് നേരിയ സാത്യം നല്‍കുന്ന ഇക്രാനുമായി സമാനതയുള്ള ജീവിയുടെ ഫോസില്‍ കണ്ടെത്തിയത്. അവതാറിലെ ജീവികളുമായുള്ള സാമ്യം കണക്കിലെടുത്ത് ഇതിന് ഇക്രാന്‍ ഡ്രാക്കോ അവതാര്‍ എന്നാണ് ശാസ്ത്രജ്ഞര്‍ പേര് നല്‍കിയിരിക്കുന്നത്.

120 ദശലക്ഷം മുന്‍പാണ് ഇത് ജീവിച്ചിരുന്നതെന്നാണ് കരുതുന്നത്. പറക്കുന്ന ജീവികളുടെ ആദ്യരൂപമാണ് ടെറസോറസുകള്‍. ഇവയുടെ ചിറകിന് 1.5 മീറ്റര്‍ വരെ വലിപ്പം ഉണ്ടായിരുന്നുവെന്നാണ് കരുതുന്നത്. ദിനോസറുകളുടെ കാലത്ത് ജിവിച്ചിരുന്ന ടെറസോറസുകളാണ് ഇക്രാനെ കണ്ടെത്താന്‍ ജെയിംസ് കാമറൂണിന് പ്രചോദനം നല്‍കിയത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക