അഫ്‌ഗാനിസ്ഥാനില്‍ ഹിമപാതം നാശം വിതയ്‌ക്കുന്നു: 124 മരണം
വ്യാഴം, 26 ഫെബ്രുവരി 2015 (08:56 IST)
അഫ്‌ഗാനിസ്ഥാനില്‍ ഉണ്ടായ ഹിമപാതത്തില്‍ മരണം 124 ആയി. നിരവധി പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ട് ഉണ്ട്. അതേസമയം മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്.
അഫ്‌ഗാനിസ്ഥാന്റെ വടക്ക്-കിഴക്കൻ പ്രവിശ്യകളിൽ ചൊവ്വാഴ്ച രാവിലെ തുടങ്ങിയ ശീതക്കാറ്റിനെ തുടർന്നാണ് ഹിമപാതം ഉണ്ടായത്. പഞ്ചശീർ പ്രവിശ്യയിലാണ് ശീതക്കാറ്റ് ഏറെ നാശം വിതച്ചത്. മഞ്ഞു വീഴ്ചയും കാറ്റും ശക്തമായതിനാൽ നൂറോളം വീടുകൾ തകർന്നു. ഗതാഗതം താറുമാറായതിനാല്‍ രക്ഷാപ്രവർത്തകർക്ക് പല ദുരന്തബാധിത പ്രദേശങ്ങളിലേക്ക് എത്താന്‍ കഴിയാത്തത് ദുരന്തത്തിന്റെ തീവൃത വര്‍ദ്ധിപ്പിച്ചു.
വടക്ക്-കിഴക്കൻ അഫ്ഗാനിലെ ഭൂരിഭാഗം പ്രദേശങ്ങളും മഞ്ഞിടനിയിലായെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. മഞ്ഞ് കോരിമാറ്റുന്നതിനുള്ള യന്ത്രങ്ങള്‍ എത്തിച്ചേരാത്തതുമൂലമാണ് രക്ഷാപ്രവർത്തനം വൈകുന്നത്.