32000 ലിറ്റര്‍ മദ്യവുമായി വന്ന ടാങ്കര്‍ ഇടിച്ചു തകര്‍ന്നു; 8000 ലിറ്റര്‍ മദ്യം റോഡിലൊഴുകി - വഴിയടച്ചിട്ട് അധികൃതര്‍

വ്യാഴം, 5 സെപ്‌റ്റംബര്‍ 2019 (16:47 IST)
മദ്യപാനികളെ സംബന്ധിച്ച് ഒരു തുള്ളി മദ്യം പോലും നഷ്‌ടമാകുന്നത് അവര്‍ക്ക് സഹിക്കാനാകില്ല. കൃത്യമായി അളന്നും പങ്കുവച്ചുമാണ് ഭൂരിഭാഗം പേരും മദ്യം കഴിക്കുന്നത്. മദ്യത്തോട് ഇത്രയും ബഹുമാനമുള്ളവര്‍ റോഡ് നിറയെ മദ്യം ഒഴുകുന്നത് കണ്ടാല്‍ എന്ത് ചെയ്യും ?.

എന്നാല്‍ കഴിഞ്ഞ ബുധനാഴ്‌ച വൈകുന്നേരം അഞ്ചരയോടെ മാഞ്ചസ്‌ടില്‍ അങ്ങനെയൊരു സംഭവമുണ്ടായി. 32000 ലിറ്റര്‍ മദ്യവുമായി വന്ന ടാങ്കറില്‍ മറ്റൊരു വാഹനം വന്നിടിച്ച് അപകടമുണ്ടാകുകയും റോഡ് മുഴുവന്‍ മദ്യം  ഒഴുകുകയുമായിരുന്നു.

റോഡിലൂടെ മദ്യം ഒഴുകിയതോടെ അപകടസാധ്യത വര്‍ധിച്ചു. ഇതോടെ, അധികൃതര്‍ പത്ത് മണിക്കൂറോളം പാത അടച്ചിട്ടു. ഇതിനിടെ എണ്ണായിരം ലിറ്റര്‍ മദ്യം ഒഴുകി പോകുകയും ചെയ്‌തു. അതേസമയം, അപകടത്തില്‍ പെട്ട വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് പരുക്കൊന്നും സംഭവിച്ചിട്ടില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍