എല്ലാം തീരുമോ; ഐ ഫോൺ സ്വന്തമാക്കിയവര്‍ക്ക് എന്ത് സംഭവിച്ചു ? - ആപ്പിള്‍ പുതിയ തീരുമാനത്തില്‍!
തിങ്കള്‍, 9 ജനുവരി 2017 (19:21 IST)
മൊബൈല്‍ പ്രേമികള്‍ സ്വന്തമാക്കാന്‍ കൊതിക്കുന്ന ആപ്പിള്‍ ഐ ഫോണിന്റെ വില്‍പ്പനയില്‍ കനത്ത ഇടിവ് സംഭവിക്കുന്നതായി റിപ്പോര്‍ട്ട്. നടപ്പു സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിലെ റിപ്പോർട്ടുകൾ പ്രകാരം ആപ്പിളിന്റെ വരുമാനം കുത്തനെ ഇടിഞ്ഞിരിക്കുന്നതായിട്ടാണ് കണക്കുകള്‍ പറയുന്നത്.
ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് ആപ്പിൾ ഇപ്പോള്‍ കടന്നു പോകുന്നത്. ഏറെ പ്രതീക്ഷയോടെ വിപണിയിലെത്തിയ ഐഫോൺ 7, 7 പ്ലസിനുണ്ടായ തിരിച്ചടിയാണ് ആപ്പിളിനെ ക്ഷീണിപ്പിച്ചത്. യുവാക്കളടക്കമുള്ളവര്‍ ചൈനീസ് ഫോണുകളോട് താല്‍പ്പര്യം പ്രകടിപ്പിക്കുന്നതും ആപ്പിളിന് തരിച്ചടിയായി.
ഈ വർഷം പുറത്തിറങ്ങുന്ന പുതിയ ഹാൻഡ്സെറ്റിലാണ് ആപ്പിള്‍ ഇപ്പോള്‍ പ്രതീക്ഷ പുലര്‍ത്തുന്നത്. അതേസമയം, ഐ ഫോണ്‍ ഉപയോഗിക്കുന്നവരില്‍ പലരും മറ്റ് ബ്രാന്‍ഡുകളിലേക്ക് താല്‍പ്പര്യം പ്രകടിപ്പിക്കുന്നതും ആപ്പിളിന് കനത്ത തിരിച്ചടി നല്‍കുന്നുണ്ട്. കുറഞ്ഞ പൈസയ്‌ക്ക് എല്ലാ ഫീച്ചേഴ്‌സുകളുമുള്ള ഫോണുകള്‍ വിപണിയില്‍ എത്തുന്നതാണ് യുവാക്കളെ ഐ ഫോണില്‍ നിന്ന് അകറ്റുന്നത്.