ഞങ്ങളോട് കളിക്കാന്‍ വന്നാല്‍ രക്തച്ചൊരിച്ചില്‍ നേരിടേണ്ടിവരും; ഭീഷണിയുമായി ചൈന

വ്യാഴം, 1 ജൂലൈ 2021 (20:00 IST)
തങ്ങളെ എതിര്‍ക്കാനും ഭീഷണിപ്പെടുത്താനും വരുന്നവര്‍ രക്തച്ചൊരിച്ചില്‍ നേരിടേണ്ടിവരുമെന്ന് ചൈനയുടെ മുന്നറിയിപ്പ്. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് സംസാരിക്കുമ്പോഴാണ് പ്രസിഡന്റ് ഷീ ചിന്‍പിങ്ങിന്റെ പ്രസ്താവന. ചൈനീസ് പാര്‍ട്ടിയുടെ ചരിത്രം വിവരിച്ചുകൊണ്ടാണ് എതിരാളികള്‍ക്ക് ഷീ ചിന്‍പിങ്ങിന്റെ മുന്നറിയിപ്പ്. 
 
തങ്ങളെ ഭീഷണിപ്പെടുത്താനും അടിച്ചമര്‍ത്താനും അടിമകളാക്കാനും ഒരു വിദേശ ശക്തിയെയും അനുവദിക്കില്ലെന്ന് ചിന്‍പിങ് പറഞ്ഞു. അങ്ങനെ ശ്രമിക്കുന്നവര്‍ രക്തച്ചൊരിച്ചില്‍ അടക്കം നേരിടേണ്ടിവരും. തങ്ങളെ എതിര്‍ക്കുന്ന വിദേശ ശക്തികള്‍ക്കെതിരെ ശക്തമായി ആഞ്ഞടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 
 
തയ്വാന്‍-ചൈന പുനരേകീകരണം പൂര്‍ണമാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും ചൈനീസ് പ്രസിഡന്റ് പറഞ്ഞു. തയ്വാന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ഏതൊരു ശ്രമവും തകര്‍ത്തുകളയുമെന്നും ഷീ വ്യക്തമാക്കി.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍