കഴിഞ്ഞ ദിവസം ധാക്കയില്‍നിന്ന് 300 കിലോമീറ്റര്‍ അകലെയുള്ള ജെനൈദ ജില്ലയില്‍ ക്ഷേത്ര പൂജാരിയായ ശ്യാമനോന്ദ ദാസ് (45) കൊല്ലപ്പെട്ടിരുന്നു. രാവിലെ ക്ഷേത്രത്തിലെ പൂജകള്‍ക്കായി പൂക്കളും മറ്റും ഒരുക്കുകയായിരുന്ന ശ്യാമനോന്ദ ദാസിനെ ബൈക്കിലെത്തിയ മൂന്നു യുവാക്കള്‍ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. ഇതിനുമുമ്പും സമാനമായ രീതിയില്‍ ഹിന്ദു പൂജാരി കൊല്ലപ്പെട്ടിരുന്നു.