അട്ടിമറി ശ്രമത്തിനു പിന്നിൽ പ്രവർത്തിച്ചവർ വലിയവില കൊടുക്കേണ്ടിവരും. പൊതുസ്ഥലങ്ങളിലും വിമാനത്താവളങ്ങളിലും തെരുവുകളിലും ഇറങ്ങിച്ചെന്ന് ന്യൂനപക്ഷമായ സൈന്യത്തെ എതിർക്കണമെന്നും അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു. ഇന്നലെ അർധരാത്രിയോടെ തലസ്ഥാനമായ അങ്കാറയിലും ഇസ്തംബൂളിലും കടന്ന സൈന്യം വിമാനത്താവളവും പ്രധാന റോഡുകളും കൈവശപ്പെടുത്തി. ഭരണം പിടിച്ചെടുത്തതായി സൈന്യം അറിയിക്കുകയായിരുന്നു.