അമേരിക്കയ്ക്ക് ഇസ്ലാമിക് സ്റ്റേറ്റ് ഭീഷണിയില്ലെന്ന് ഒബാമ; ഐഎസിനെ വേരോടെ പിഴുതെറിയുമെന്നും ഒബാമ

ബുധന്‍, 13 ജനുവരി 2016 (10:01 IST)
ഇസ്ലാമിക് സ്റ്റേറ്റിനെ വേരോടെ പിഴുതെറിയുമെന്ന് യു എസ് പ്രസിഡന്റ് ബരാക് ഒബാമ. അമേരിക്കന്‍ കോണ്‍ഗ്രസില്‍ നടത്തിയ വിടവാങ്ങല്‍ പ്രസംഗത്തിലായിരുന്നു ഒബാമയുടെ പ്രഖ്യാപനം. ഐ എസ് ഐ എസ് അമേരിക്കയ്ക്ക് ഭീഷണിയല്ലെന്നും ഒബാമ പറഞ്ഞു.
 
ലോകത്ത് ഏറ്റവും കരുത്തുറ്റ രാഷ്‌ട്രവും ഏറ്റവും സ്ഥിരതയുള്ള സമ്പദ് വ്യവസ്ഥയും അമേരിക്കയുടേതാണെന്ന് പ്രസംഗത്തില്‍ ഒബാമ പറഞ്ഞു. രാജ്യത്ത് തൊഴിലില്ലായ്മ പകുതിയായി കുറഞ്ഞെന്നും 14 ദശലക്ഷത്തിലേറെ പുതിയ തൊഴിലുകള്‍ സൃഷ്‌ടിക്കാന്‍ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
 
തുല്യജോലിക്ക് തുല്യവേതനം ഉറപ്പാക്കുമെന്നും കുറഞ്ഞ വേതനം ഉറപ്പാക്കുന്ന കാര്യത്തില്‍ ആവശ്യമായത് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഏഴു വര്‍ഷം കൊണ്ട് അമേരിക്ക വന്‍ പുരോഗതി നേടിയെന്നും ഒബാമ പ്രസംഗത്തില്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക