മരക്കുമരുന്ന് കടത്ത്: അമേരിക്കന്‍ പട്ടികയില്‍ ഇന്ത്യയും

ബുധന്‍, 17 സെപ്‌റ്റംബര്‍ 2014 (12:25 IST)
ബരാക്‌ ഒബാമ പുറത്തിറക്കിയ അമേരിക്കയെ സാരമായി ബാധിക്കുന്ന തരത്തില്‍ മയക്കുമരുന്ന് നിര്‍മ്മിക്കുകയും കടത്തുകയും  ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും.

22 രാജ്യങ്ങളടങ്ങിയ പട്ടികയാണ് അമേരിക്ക പുറത്തിറക്കിയത്. ഇതില്‍ ഇന്ത്യയെക്കൂടാതെ അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ബഹമാസ്‌, ബെലിസ്, ബൊളീവിയ, ബര്‍മ, കൊളംബിയ, കോസ്റ്ററിക്ക, ഡൊമിനിക്കന്‍ റിപ്പബ്ലിക്, ഇക്വഡോര്‍, എല്‍ സാല്‍വദോര്‍, ഗ്വാട്ടിമാല, ഹെയ്തി, ഹോണ്ടുറാസ്, ജമൈക്ക, ലാവോസ്, മെക്സിക്കോ, നിക്കാരഗ്വെ, പനാമ, പെറു, വെനിസ്വെല എന്നീ രാജ്യങ്ങളാണുള്ളത്.

റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ട ബോളിവിയ, ബര്‍മ, വെനിസ്വേല എന്നീ രാജ്യങ്ങള്‍ കഴിഞ്ഞ 12 മാസമായി അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ കരാറുകള്‍ നടപ്പിലാക്കുന്നതില്‍ പൂര്‍ണമായും പരാജയപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.



വെബ്ദുനിയ വായിക്കുക