ഇറാഖിലെ സുന്നി സായുധവിമതരായ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരര്‍ക്കെതിരെ അമേരിക്ക വ്യോമാക്രമണം ശക്തമാക്കി. ആക്രമണത്തില്‍ നിരവധി ഐഎസ് കേന്ദ്രങ്ങളും വാഹനങ്ങളും തകര്‍ന്നു. ഞായറാഴ്ചയും തിങ്കളാഴ്ചയുമായി
സിന്‍ജാര്‍ കുന്നുകളിലും ബഗ്ദാദിന്റെ തെക്ക് ഭാഗങ്ങളിലുമാണ് അമേരിക്ക വ്യോമാക്രമണം നടത്തിയത്.
ഇറാഖി സുരക്ഷാ സേനയെ ഐഎസ് ഭീകരര്‍ ആക്രമിച്ചതിനെ തുടര്‍ന്ന് ഇറാഖി സേന അമേരിക്കന്‍ സേനയോട് സഹായം ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് ഭീകരര്‍ക്കെതിരെ അമേരിക്ക ആക്രമണം നടത്തിയത്. ഐഎസ് ഭീകരര്‍ക്കെതിരെ പോരാട്ടം നടത്തുമെന്ന അമേരിക്കന്‍ പ്രസിഡന്‍്റ് ഒബാമ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു.
അതിനു ശേഷമുള്ള ആദ്യ ആക്രമണമാണ് കഴിഞ്ഞ ദിവസം നടന്നത്. സ്വന്തം പൗരന്മാരെയും താല്‍പര്യങ്ങളും സംരക്ഷിക്കാന്‍ മാത്രമായിരിക്കും വ്യേമാക്രമണം എന്നതായിരുന്നു ആദ്യം അമേരിക്കന്‍ നിലപാട്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.