ഇങ്ങനെ പോയാല്‍ അമേരിക്കയും ഹിന്ദുരാഷ്ട്രമാകും...!

വെള്ളി, 15 മെയ് 2015 (13:12 IST)
ഭൂരിഭാഗവും ക്രിസ്തുമത വിശ്വാസികളായ അമേരിക്കയിലെ ഹിന്ദുമത വിശ്വാസികളുടെ എണ്ണം ഗണ്യമായി ഉയരുന്നതായി റിപ്പോര്‍ട്ടുകള്‍ നിലവിലെ രീതിയില്‍ ഹിന്ദുമത വിശ്വാസികളുടെ എണ്ണം കൂടുകയാണെങ്കില്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഹിന്ദുക്കളുള്ള രാജ്യങ്ങളില്‍ ഒന്നായി അമേരിക്ക മാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പറയുന്നത്. അമേരിക്കയിലെ പ്രശസ്തമായ പ്യൂ ഗവേഷക കേന്ദ്രം നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. 2007 ല്‍ 0.4 ശതമാനമായിരുന്ന ഹിന്ദുക്കളുടെ എണ്ണം 85.8 ശതമാനം കൂടി 0.7 ശതമാനം ഉയര്‍ന്നതായാണ് സര്‍വ്വേ റിപ്പോര്‍ട്ട് പറയുന്നത്.

നിലവില്‍ 20 ലക്ഷം ആളുകളാണ് അമേരിക്കയില്‍ ഹിന്ദുക്കളായുള്ളത്. 2050 ആകുന്നതോടെ ഇത് 50 ലക്ഷത്തില്‍ എത്തുമെന്നാണ് കണക്കുകള്‍ പറയുന്നത്. അമേരിക്കയുടെ പടിഞ്ഞാറന്‍ മേഖലയിലാണ് ഹിന്ദു സമുദായക്കാരുടെ സാന്നിധ്യം കൂടുതല്‍ (38 ശതമാനം). വടക്കുകിഴക്കന്‍ മേഖലയില്‍ 33 ശതമാനമാണ് ഹിന്ദുക്കള്‍. അതേസമയം ക്രൈസ്തവ വിഭാഗങ്ങളുടെ എണ്ണത്തില്‍ കുറവ് വന്നതായി സര്‍വ്വേ പറയുന്നു. 2007 ല്‍ ക്രിസ്ത്യന്‍ വിശ്വാസികള്‍ 78.4 ശതമാനമായിരുന്നെങ്കില്‍ കഴിഞ്ഞ വര്‍ഷത്തോടെ 70.6 ശതമാനത്തിലെത്തി. മതത്തില്‍ വിശ്വസിക്കാത്തവരുടെ എണ്ണവും വര്‍ധിച്ചുവരുന്നതായി സര്‍വ്വേയില്‍ തെളിയുന്നു. അമേരിക്കയിലെ യുവാക്കളില്‍ 23 ശതമാനം പേരും ഇത്തരത്തില്‍ പ്രത്യേക മതമില്ലെന്ന് അഭിപ്രായപ്പെടുന്നവരാണ്. 2007 ല്‍ ഇവരുടെ എണ്ണം 16 ശതമാനം മാത്രമായിരുന്നു.

ജൂതവിഭാഗക്കാരുടെ എണ്ണത്തിലും വര്‍ധന ഉണ്ടായി. ജനസംഖ്യയില്‍ 1.9 ശതമാനമാണ് ഇവരുടെ സാന്നിധ്യം. ഏഴ് വര്‍ഷത്തിനുളളില്‍ 0.2 ശതമാനമാണ് ജൂതവിശ്വാസികളുടെ എണ്ണം വര്‍ധിച്ചത്. ഇസ്ലാം വിശ്വാസികളുടെ എണ്ണം 0.5 ശതമാനം വര്‍ധിച്ച് 0.9 ശതമാനത്തിലെത്തി. ബുദ്ധമതമാണ് നാലാം സ്ഥാനത്ത്. 0.7 ശതമാനം ബുദ്ധവിശ്വാസികളാണ് രാജ്യത്തുളളത്.

വെബ്ദുനിയ വായിക്കുക