അല്‍ക്വയിദ തീവ്രവാദികള്‍ ലോകത്താകമാനം ആക്രമം നടത്താന്‍ പദ്ധതി ആസൂത്രണം ചെയ്യുന്നതായി റിപ്പോര്‍ട്ട്. സിറിയയിലെ അല്‍ക്വയിദ തീവ്രവാദികളാവും ആക്രമങ്ങള്‍ക്ക് നേത്രത്വം നല്‍കുകയെന്ന് ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗം വെളിപ്പെടുത്തി. ബ്രിട്ടനില്‍ വലിയ രീതിയില്‍ ആക്രമണം നടത്താനാണ് പദ്ധതിയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.
പാശ്ചാത്യരാജ്യങ്ങളിൽ കൂട്ടക്കുരുതിക്കാണ് അല്‍ക്വയിദ തീവ്രവാദികള്‍ നടത്താന്‍ ഒരുങ്ങുന്നത്. ഗതാഗതസംവിധാനങ്ങളോ ചരിത്രപ്രസിദ്ധമായ പ്രമുഖ കേന്ദ്രങ്ങളോ ആയിരിക്കും ആക്രമിക്കപ്പെടുക. ഇത് കൂടാതെ ജനങ്ങള്‍ വലിയ തോതില്‍ എത്തി ചേരുന്ന കേന്ദ്രങ്ങളും ഭീകരർ ലക്ഷ്യം വയ്ക്കുകയെന്ന് ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജൻസിയായ എം 15 വ്യക്തമാക്കുന്നത്. ഫ്രാൻസിൽ 'ഷാർളി ഹെബ്ദോ"യുടെ പത്രാധിപസംഘം ഉൾപ്പെടെ 12 പേരെ ഭീകരർ വെടിവച്ചു കൊന്ന സംഭവത്തിന് പിറകെ ബ്രിട്ടനിലും സമാനമായ ആക്രമണം ഉണ്ടായേക്കാമെന്ന് എം. 15 മേധാവി ആൻഡ്രൂ പാർക്കർ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ചാര്‍ളി ഹെബ്‌ദോയുടെ ഓഫീസ് ആക്രമണത്തില്‍ പത്രാധിപരും കാര്‍ട്ടൂണിസ്റ്റുകളുമടക്കം 12 പേര്‍ കൊല്ലപ്പെട്ടിരുന്നു. പാരിസിലെ ചാര്‍ളി ഡിഗോലെ വിമാനത്താവളത്തില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയുള്ള ഒളിത്താവളം വളഞ്ഞാണ് സുരക്ഷാസേന ആക്രമം നടത്തിയ കൊവാച്ചി സഹോദരന്മാരെ വധിച്ചത്. തട്ടിയെടുത്ത കാറില്‍ യാത്രചെയ്യവേ പൊലീസ് പിന്തുടര്‍ന്നപ്പോള്‍ ഭീകരര്‍ ദമ്മാര്‍ട്ടിന്‍-എന്‍-ഗോലെ എന്ന സ്ഥലത്തെ അച്ചടി സ്ഥാപനത്തില്‍ കയറുകയായിരുന്നു. സ്ഥാപനം വളഞ്ഞ പൊലീസിനു നേരേ ഇവര്‍ വെടിയുതിര്‍ത്തു. ഏറെ നേരത്തെ ഏറ്റുമുട്ടലിനുശേഷം ഇവരെ പൊലീസ് വധിക്കുകയായിരുന്നു. ഇവരുടെ കൂട്ടാളിയെന്ന് കരുതുന്നയാളാണ് കിഴക്കന്‍ പാരിസിലാണ് സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതെന്നാണ് കരുതുന്നത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.