ഐഎസ്, സുന്നി സംഘടനകള്‍ പ്രബലമായ അല്‍ ബാബ് നഗരത്തില്‍ തിങ്കളാഴ്ച നടന്ന സമാനമായ ആക്രമണങ്ങളില്‍ പത്തിലധികം പേര്‍ മരണമടയുകയും പന്ത്രണ്ടോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഐക്യരാഷ്ട്രസംഘടനയുടെ കണക്കുകള്‍ പ്രകാരം 2011 മാര്‍ച്ചില്‍ ആരംഭിച്ച ആഭ്യന്തരയുദ്ധത്തില്‍ ഇതുവരെയായി രണ്ടു ലക്ഷത്തോളം പേര്‍ കൊല്ലപ്പെട്ടു.