കാണാതായ എയര്‍ ഏഷ്യവിമാനം തകര്‍ന്നു കടലില്‍ പതിച്ചിരിക്കാമെന്ന് ഇന്തൊനീഷ്യയുടെ രക്ഷാപ്രവര്‍ത്തന ഏജന്‍സി ചീഫ് ബാംബാങ് സോളിസ്റ്റിയോ. എന്നാല്‍ ഇത് പ്രാഥമിക നിഗമനം മാത്രമാണ്. തിരച്ചില്‍ വ്യാപിപ്പിക്കുന്നതിന് അനുസരിച്ച് കൂടുതല്‍ നിഗമനങ്ങളില്‍ എത്തിച്ചേരാന്‍ സാധിക്കുമെന്നും ബാംബാങ് സോളിസ്റ്റിയോ പറഞ്ഞു. വിമാനത്തില്‍ നാലര മണിക്കൂര്‍ പറക്കാനുള്ള ഇന്ദനം മാത്രമേ ഉള്ളു എന്നും അതിനാല്‍ വിമാനം തകര്‍ന്നിട്ടൂണ്ടെങ്കില്‍ അത് കടലിന്നടിയിലുണ്ടാകാമെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്.
കടലിനടയില്‍ തിരച്ചില്‍ നടത്തുന്നതിനാവശ്യമായ ഉപകരണങ്ങള്‍ ഇന്തൊനീഷ്യയ്ക്കില്ല. എന്നാല്‍ ആവശ്യം വന്നാല്‍ ഇതിനായി മറ്റു രാജ്യങ്ങളുടെ സഹായം അഭ്യര്‍ഥിക്കും. വിദേശകാര്യമന്ത്രി യുകെ, ഫ്രാന്‍സ്, യുഎസ് എന്നീ രാജ്യങ്ങളുടെ സഹായം ഇന്തോനേഷ്യ തേടിയിയിട്ടുണ്ട്. ഇതാദ്യമായാണ് വിമാനം കടലില്‍ പതിച്ചിരിക്കാമെന്ന് ഇന്തൊനീഷ്യയില്‍ നിന്നു അഭിപ്രായമുയരുന്നത്.
ഇന്തൊനീഷ്യയിലെ സുരബായയില്‍നിന്നു സിംഗപ്പൂരിലേക്കു 162 പേരുമായി പറന്ന എയര്‍ ഏഷ്യവിമാനം ഇന്നലെയാണ് കാണാതായത്. ദക്ഷിണ ചൈന കടലിനും ജാവ കടലിനുമിടയിലെ ബെലിട്ടങ് ദ്വീപിനു സമീപം കടലില്‍ വിമാനം തകര്‍ന്നുവീണതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇന്തൊനീഷ്യ, മലേഷ്യ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളുടെ നേതൃത്വത്തില്‍ രണ്ടു യുദ്ധവിമാനങ്ങളും ഒരു ഹെലികോപ്റ്ററും 11 മണിക്കൂര്‍ തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.