അഫ്‌ഗാനിസ്ഥാനില്‍ താലിബാന്‍ കമാന്‍ഡര്‍ പിടിയില്‍
അഫ്‌ഗാനിസ്ഥാനില്‍ താലിബാന്‍ ഭീകരനെ സൈനികര്‍ പിടികൂടി. ക്വാരി സലാഹുദ്ദീന്‍ അയൂബി എന്നയാളാണു പിടിയിലായത്. നാഷണല്‍ ഡയറക്‌ടറേറ്റ് ഫോര്‍ സെക്യൂരിറ്റി (എന്‍ഡിഎസ്) ആണ് അയൂബിനെ പിടികൂടിയത്.
ഇയാള്‍ ഭീകര സംഘടനയായ താലിബാന്റെ കമാന്‍ഡറാണ്. ചൊവ്വാഴ്‌ച കാണ്ഡഹാറില്‍നിന്നാണ് ഇയാളെ പിടികൂടിയതെന്ന് എന്‍ഡിഎസ് അധികൃതര്‍ അറിയിച്ചു.