അഫ്ഗാനിസ്ഥാനില്‍ അമേരിക്കയുടെ സൈനികസാനിധ്യം തുടര്‍ന്നേക്കും

ഞായര്‍, 23 നവം‌ബര്‍ 2014 (12:04 IST)
താലിബാനെ നേരിടാനായി ഒരു കൊല്ലംകൂടി യു എസ് സൈനികര്‍ അഫ്ഗാനിസ്താനില്‍ തുടരുന്നതു സംബന്ധിച്ച ഉത്തരവില്‍ ഒബാമ ഒപ്പുവച്ചതായി റിപ്പോര്‍ട്ടുകള്‍. ന്യൂയോര്‍ക് ടൈംസാണ് ഇത് സംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

ഉത്തരവില്‍ അമേരിക്കയുടെ സൈനികസാനിധ്യം തുടരാനും കൂടുതല്‍ യുദ്ധോപകരണങ്ങള്‍ നല്‍കാനും തീരുമാനമുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ നിലവിലുള്ള യു.എസ് സൈന്യത്തിന്‍െറ എണ്ണം എത്രകണ്ട് വര്‍ധിക്കുമെന്ന് വ്യക്തമല്ല ഇതുകൂടാതെ താലിബാനെതിരെ ജെറ്റ്, യുദ്ധവിമാനങ്ങളും ഡ്രോണുകളും ഉപയോഗിക്കാനും പദ്ധതിയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

നേരത്തെ അഫ്ഗാനിസ്ഥാനില്‍ ഇപ്പോഴുള്ള 9800 അമേരിക്കന്‍ സൈനികര്‍ യുദ്ധമുന്നണിയില്‍ ഉണ്ടാവുകയില്ളെന്നും പ്രാദേശിക ഭടന്മാര്‍ക്ക് പരിശീലനം നല്‍കുകയായിരിക്കും അവരുടെ ദൗത്യമെന്നും ഒബാമ പ്രഖ്യാപിച്ചിരുന്നു. ഇതിന് വിരുദ്ധമായ നിലപാടാണ് അമേരിക്ക ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും   ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക