ഉത്തരേന്ത്യയില്‍ ഭൂചലനം; ആളപായമില്ല

തിങ്കള്‍, 23 നവം‌ബര്‍ 2015 (08:22 IST)
ഉത്തരേന്ത്യയില്‍ കഴിഞ്ഞദിവസം രാത്രി ഭൂചലനം അനുഭവപ്പെട്ടു. ഞായറാഴ്ച രാത്രി 11.46 ഓടെയാണ് ഭൂചലനം ഉണ്ടായത്. അഫ്‌ഗാനിസ്ഥാനില്‍ ഉണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനമായിരുന്നു ഉത്തരേന്ത്യയില്‍ ഉണ്ടായത്. ആളപായമില്ല.
 
ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം കാബൂളിൽ നിന്ന് 300 കിലോമീറ്റർ അകലെ അഷ്കഷാമിലാണെന്ന് യു എസ് ജിയോളജിക്കൽ സർവേ റിപ്പോർട്ട് ചെയ്തു. 
 
റിക്ടർ സ്കെയിലിൽ 5.9 രേഖപ്പെടുത്തിയ ചലനത്തിന്റെ പ്രകമ്പനം ഡൽഹി, ജമ്മുകശ്മീർ, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലും പാകിസ്ഥാനിലെ ലാഹോർ, ഇസ്‌ലാമബാദ് എന്നിവിടങ്ങളിലും അനുഭവപ്പെട്ടു.
 
കഴിഞ്ഞമാസം ഈ മേഖലയില്‍ ഉണ്ടായ ഭൂചലനത്തില്‍ പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമായി 400 ഓളം പേര്‍ മരിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക