കൊടും ചൂടും തിരക്കും, വിശുദ്ധ ഹജ്ജ് തീർഥാടനത്തിൽ മരിച്ച 645 പേരിൽ 68 പേർ ഇന്ത്യക്കാരെന്ന് സൗദി

അഭിറാം മനോഹർ

വ്യാഴം, 20 ജൂണ്‍ 2024 (14:26 IST)
ഹജ് തീര്‍ഥാടനത്തിനിടയില്‍ കൊടും ചൂടില്‍ മരണപ്പെട്ട 645 പേരില്‍ 68 പേര്‍ ഇന്ത്യക്കാരാണെന്ന് സൗദി അറേബ്യ. സ്വാഭാവികമായ കാരണങ്ങള്‍ കൊണ്ടും പ്രായത്തിന്റെ ബുദ്ധിമുട്ട് കൊണ്ടും കൊടും ചൂട് താങ്ങാനാവാത്തത് കൊണ്ടുമാണ് ഇത്രയും മരണങ്ങള്‍ സംഭവിച്ചതെന്ന് സൗദി പ്രതിനിധി വ്യക്തമാക്കി. ഇന്നലത്തെ കണക്കുകള്‍ പ്രകാരം 550 പേരാണ് ഹജ്ജ് കര്‍മ്മം ചെയ്യുന്നതിനായി മക്കയിലെത്തിയതിന് ശേഷം മരണപ്പെട്ടിരുന്നത്.
 
ആകെ മരണപ്പെട്ട 645 പേരില്‍ 323 പേര്‍ ഈജിപ്തില്‍ നിന്നുള്ളവരാണ്. 60 പേര്‍ ജോര്‍ദാനില്‍ നിന്നുള്ളവരാണ്. ഇന്‍ഡോനേഷ്യ,ഇറാന്‍,സെനഗല്‍,ടുണീഷ്യ,കുര്‍ദിസ്ഥാന്‍ മേഖലയില്‍ നിന്നുള്ളവരും മരണപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ വര്‍ഷം ഹജ്ജ് കര്‍മ്മത്തിനായി എത്തിചേര്‍ന്നവരില്‍ 200 പേരാണ് മരണപ്പെട്ടിരുന്നത്. കൊടും ചൂട് കാരണമാണ് ഇത്തവണ മരണനിരക്ക് ഉയര്‍ന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. എല്ലാ വര്‍ഷവും ഹജ്ജ് കര്‍മ്മങ്ങള്‍ക്കിടയില്‍ മരണങ്ങള്‍ സംഭവിക്കാറുണ്ടെന്നും എന്നാല്‍ ഈ വര്‍ഷം മരണനിരക്ക് വളരെ ഉയര്‍ന്നതാണെന്നും  സൗദി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍