42 വര്‍ഷം മുമ്പ് മോഷ്ടിച്ച കാര്‍ ഇന്റര്‍നെറ്റിലൂടെ തിരിച്ചുകിട്ടി!

തിങ്കള്‍, 16 ജൂലൈ 2012 (18:01 IST)
PRO
PRO
യു എസുകാരനായ റോബര്‍ട്ട് റസ്സലിന്റെ പ്രിയപ്പെട്ട സ്പോര്‍ട്‌സ് കാര്‍ മോഷണം പോയത് 1970-ല്‍ ആയിരുന്നു. ഏറെ വൈകാരിക അടുപ്പമുള്ള ഓസ്റ്റിന്‍ ഹെലെ 1967 കാര്‍മോഷ്ടിക്കപ്പെട്ടത് അദ്ദേഹത്തിനും ഭാര്യയ്ക്കും താങ്ങാവുന്നതിനും അപ്പുറമായിരുന്നു. ഫിലാഡല്‍ഫിയയില്‍ വച്ച് നഷ്ടപ്പെട്ട ആ കാര്‍ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു അന്നുമുതല്‍ അദ്ദേഹം.

ഒടുവില്‍ 42 വര്‍ഷങ്ങള്‍ക്ക് ശേഷം റസ്സലിന് തന്റെ കാര്‍ തിരിച്ചുകിട്ടി, ഇന്റര്‍നെറ്റിലൂടെ. കഴിഞ്ഞ മെയില്‍ ഇബേയിലൂടെയാണ് റസ്സല്‍ കാര്‍ കണ്ടെത്തിയത്. അദ്ദേഹത്തിന്റെ കൈവശം ഉണ്ടായിരുന്ന ഐഡന്റിഫിക്കേഷന്‍ നമ്പര്‍ ഉപയോഗിച്ചായിരുന്നു ഇത്.

തുടര്‍ന്ന് ഡിടക്ടീവുകളെ വിവരം അറിയിച്ചു. അവരുടെ സഹായത്തോടെ കാര്‍ വീണ്ടെടുക്കുകയും ചെയ്തു. കാര്‍ നല്ല കണ്ടീഷനില്‍ തന്നെ ആയിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക