ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 40 ലക്ഷം കടന്നു: മരണം 2,77,017

ഞായര്‍, 10 മെയ് 2020 (09:52 IST)
ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 40 ലക്ഷം കടന്നു. ശനിയാഴ്ച 33,789 പേര്‍ക്കുകൂടി രോഗം ബാധിച്ചതോടെ ആകെ രോഗികളുടെ എണ്ണം 40,72,747 ആയി. നിലവിൽ 2,77,017 പേരാണ് ലോകത്തിന്റെ വിവിധഭാഗങ്ങളിലായി കൊവിഡ് ബാധയേറ്റ് മരിച്ചത്. 
 
ലോകത്ത് ഏറ്റവും അധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് അമേരിക്കയിലാണ്. ആകെ റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ നാലിലൊന്ന് കേസുകളും മൂന്നിലൊന്ന് മരണസംഖ്യയും യുഎസിലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.പല രാജ്യങ്ങളിലും പരിശോധന നിരക്ക് കുറവാണെന്നിരിക്കെ ഇപ്പോളുളതിലും കൂടുതലായിരിക്കും യഥാര്‍ഥ കോവിഡ് 19 രോഗികളുടെ എണ്ണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. 
 
അതേസമയം സ്പെയിൻ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ ദിവസേന റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്.മഹാമാരി ലോകവിപണിയേയും വിതരണ ശൃംഖലയെയും ബാധിച്ചതോടെ ആഗോള സമ്പദ്ഘടന തകര്‍ച്ചയുടെ വക്കിലാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍