14കാരിയായ മകളെ ‘ഗര്‍ഭിണിയാക്കിയ’ അമ്മയ്ക്ക് ജയില്‍
ചൊവ്വ, 30 ഏപ്രില്‍ 2013 (12:35 IST)
PRO
PRO
കൌമാരക്കാരിയായ മകളെ ഗര്‍ഭിണിയാകാന്‍ നിര്‍ബന്ധിച്ച അമ്മയ്ക്ക് ജയില്‍. വിവാഹമോചിതയായി ബ്രിട്ടനില്‍ കഴിയുന്ന അമേരിക്കക്കാരിയ്ക്കാണ് അഞ്ച് വര്‍ഷം ജയില്‍ ശിക്ഷ ലഭിച്ചത്. 14കാരിയായ ദത്തുപുത്രിയെ ഇവര്‍ കൃത്രിമ ഗര്‍ഭധാരണത്തിന് നിര്‍ബന്ധിച്ചു എന്ന് കോടതി കണ്ടെത്തി. 2008 മുതലാണ് ഇതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്.
മൂന്ന് പെണ്‍കുട്ടികളെ ഈ സ്ത്രീ ദത്തെടുത്ത് വളര്‍ത്തുന്നുണ്ട്. ഇതില്‍ മൂത്ത കുട്ടിയെയാണ് ഗര്‍ഭിണിയാകാന്‍ നിര്‍ബന്ധിച്ചത്. നാലാമത് ഒരു കുട്ടിയെ ദത്തെടുക്കാനുള്ള സ്ത്രീയുടെ ശ്രമം പരാജയപ്പെട്ടതോടെയാണ് ഇവര്‍ ഇങ്ങനെ ഒരു നീക്കത്തിന് മുതിര്‍ന്നത്. ഇതിനായി ഈ സ്ത്രീ തന്നെ ഡന്മാര്‍ക്കിലെ ക്രയോസ് സ്പേം ബാങ്കില്‍ നിന്ന് ഓണ്‍ലൈനായി ബീജം വാങ്ങി. തുടര്‍ന്ന് പെണ്‍കുട്ടിയെക്കൊണ്ട് ബെഡ്‌റൂമില്‍ വച്ച് ഇത് സ്വയം കുത്തിവയ്പ്പിച്ചു. പെണ്‍കുട്ടി ഗര്‍ഭിണിയായെങ്കിലും അത് അബോര്‍ഷനായി. തുടര്‍ന്ന് ആറ് തവണ വീണ്ടും ശ്രമിച്ചു. ഒടുവില്‍ പെണ്‍കുട്ടി ഗര്‍ഭിണിയായി.
2011 ജൂലൈയില്‍, പതിനേഴാം വയസ്സില്‍ അവള്‍ ഒരു ആണ്‍കുഞ്ഞിനെ പ്രസവിച്ചു. എന്നാല്‍ കുഞ്ഞിനെ മുലയൂട്ടാനുള്ള പെണ്‍കുട്ടിയുടെ അവശ്യം അമ്മ നിരസിച്ചു. കൂഞ്ഞുമായി അടുപ്പം സ്ഥാപിക്കാനും അനുവദിച്ചില്ല. ഇതില്‍ സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
അമ്മയോടുള്ള സ്നേഹം കൊണ്ടാണ് താന്‍ എല്ലാറ്റിനും സമ്മതിച്ചതെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. മകളോടുള്ള ക്രൂരതയുടെ പേരില്‍ ആണ് അമ്മയെ ജയിലില്‍ ഇട്ടത്. ഈ കുടുംബത്തിന്റെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് കോടതി നിര്‍ദ്ദേശം നല്‍കി. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ലഭ്യമാകുന്ന രീതിയില്‍ ബീജം മാര്‍ക്കറ്റ് ചെയ്തുന്നതില്‍ കോടതി ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു.