ഇന്ധന ടാങ്കറിന് തീപിടിച്ച് 123 പേര്‍ക്ക് ദാരുണാന്ത്യം, നിരവധി പരിക്ക് ഗുരുതര പരുക്ക് - മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും

ഞായര്‍, 25 ജൂണ്‍ 2017 (10:42 IST)
ഇന്ധന ടാങ്കറിന് തീപിടിച്ച് 123 പേര്‍ കൊല്ലപ്പെട്ടു. നാല്പതിലേറേ പേര്‍ക്ക് പരുക്കേറ്റു. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ബഹ് വാൽപൂരിൽ ഞായറാഴ്ച രാവിലെയാണ് ദാരുണമായ സംഭവം നടന്നത്. പരിക്കേറ്റവരെ ബഹ വൽ വിക്ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പലരുടേയും നില അതീവ ഗുരുതരമാനെന്നും മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.   
 
നാലു കാറുകളും 75ല്‍ പരം മോട്ടോര്‍ബൈക്കുകളും സ്‌ഫോടനത്തില്‍ കത്തിയമര്‍ന്നു. മരിച്ചവരെ കുറിച്ച് ഒന്നും പറയാനാകാത്ത സാഹചര്യമാണുള്ളതെന്ന് അധികൃതര്‍ അറിയിച്ചു‍. ഡിഎന്‍എ പരിശോധനയിലൂടെ മാത്രമേ ആളുകളെ തിരിച്ചറിയാന്‍ സാധിക്കൂ. മറിഞ്ഞ ഓയില്‍ടാങ്കില്‍ നിന്നും എണ്ണ ശേഖരിക്കാനെത്തിയവരായിരുന്നു അപകടത്തില്‍ പെട്ടതെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
 
തീ ഇതിനകം നിയന്ത്രണ വിധേയമാക്കിയിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ പ്രദേശത്തേക്ക് ഇതുവരെ ഗതാഗതം അനുവദിച്ചിട്ടില്ല. അവശിഷ്ടങ്ങള്‍ക്കിടയില്‍ മൃതദേഹങ്ങള്‍ക്കായി ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. ദേശീയ പാതയിൽ പുൽ പാക നഗര മധ്യത്തിലാണ് സംഭവം. രക്ഷ പ്രവർത്തനം പുരോഗമിച്ചുവരികയാണ്. സംഭവത്തോടെ ദേശീയ പാതയിലെ ഗതാഗതം നിർത്തിവച്ചിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക