ഗേള്‍ഫ്രണ്ട് മരിച്ചെന്ന സന്ദേശത്തില്‍ മനംനൊന്ത് 11കാരന്‍ ആത്മഹത്യ ചെയ്‌തു; 13കാരിക്കെതിരെ കേസ്
തിങ്കള്‍, 10 ഏപ്രില്‍ 2017 (15:00 IST)
മറ്റൊരാളാണെന്ന സ്വന്തം മരണവാർത്ത വ്യാജമായി കൂട്ടുകാരനെ അറിയിച്ച പതിമൂന്നുകാരിക്കെതിരെ ക്രിമിനൽ കേസ്. സന്ദേശം ലഭിച്ച ടൈസൻ ബെൻസന്‍ എന്ന പതിനൊന്നുകാരന്‍ ആത്മഹത്യ ചെയ്‌തതോടെയാണ് പെണ്‍കുട്ടിക്കെതിരെ കേസെടുത്തത്.
ഇക്കഴിഞ്ഞ മാർച്ച് പതിനാലിനായിരുന്നു സംഭവം. നാപ്ചാറ്റില്‍ മറ്റൊരു സുഹൃത്തിന്റെ അക്കൗണ്ടിലൂടെ പെണ്‍കുട്ടി ടൈസന് സന്ദേശം അയക്കുകയായിരുന്നു. ഗേൾഫ്രണ്ട് മരിച്ചെന്ന സന്ദേശമാണ് പെണ്‍കുട്ടി ടൈസന് നല്‍കിയത്.
വിവരമറിഞ്ഞ് വീട്ടിലെത്തിയ ടൈസണ്‍ മുറിയില്‍ കയറി വാതിലടച്ചു. രാത്രിയില്‍ കുട്ടികൾ ഉറങ്ങിയോയെന്ന് നോക്കാൻ അമ്മ മുറിയില്‍ എത്തിയപ്പോഴാണ് അവശനായ അവസ്ഥയില്‍ കിടക്കുന ടൈസനെ കണ്ടത്.
ടൈസനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മൂന്നാഴ്‌ചയ്‌ക്കു ശേഷം മരിക്കുകയായിരുന്നു.
ആശയവിനിമ ഉപാധികൾ തെറ്റായ രീതിയിൽ ഉപയോഗിക്കൽ, സൈബർകുറ്റകൃത്യം എന്നിവയാണ് പെൺകുട്ടിക്ക് എതിരെ ചുമത്തിയിരിക്കുന്നത്.