ലോകത്തിലെ ബുദ്ധിരാക്ഷസന്മാരെല്ലാം വെറുമൊരു പത്തുവയസുകാരനു മുന്നില്‍ കീഴടങ്ങിയിരിക്കുകയാണ്. ബുദ്ധി ശക്തിയുടെ കാര്യത്തില്‍ പ്രശസ്തരായ ഐന്‍സ്റ്റീനും സ്റ്റീഫന്‍ ഹോക്കിങും പോലും ധ്രുവ് തലാതിയുടെ മുന്നില്‍ ഒന്നുമല്ല. ഇരുവരെയും മറികടക്കുന്ന ബുദ്ധിശക്തിയാണ് ധ്രുവ് തലാതി എന്ന പയ്യന്. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെയും സ്റ്റീഫന്‍ ഹോക്കിങിന്റെയും ഐക്യു സ്‌കോര്‍ മറികടന്ന ധ്രുവ് ലണ്ടനിലെ ബാര്‍കിംങ്‌സൈഡ് സ്വദേശിയാണ്.
ലോകത്ത് ഒരു ശതമാനം പേര്‍ക്ക് മാത്രം സാധ്യമാകുന്ന നേട്ടമാണ് പ്രൈമറി സ്‌കൂളില്‍ പഠിക്കുന്ന ധ്രുവ് സ്വന്തമാക്കിയത്. ചോദ്യങ്ങളെക്കാള്‍ വെല്ലുവിളിയായത് സമയമായിരുന്നുവെന്നാണ് ധ്രുവ് പറയുന്നത്. ടെന്നീസും ക്രിക്കറ്റും കളിക്കാനിഷ്ടപ്പെടുന്ന ധ്രുവിന് റോബോര്‍ട്ട് വിദഗ്ധന്‍ ആകാനാണ് ആഗ്രഹം. ലോകത്തെ ഏറ്റവും വലിയ ഐക്യു സൊസൈറ്റിയാണ് മെന്‍സ. ആഗോളതലത്തില്‍ 110,000 അംഗങ്ങളുണ്ട്. ഇതില്‍ എട്ടു ശതമാനം പേരും 16 വയസ്സിനു താഴെയുള്ളവരാണ്.