10 തീവ്രവാദികള്‍ കൊല്ലപ്പെട്ടു

അഫ്ഗാന്‍ അതിര്‍ത്തിയിലെ ഒരു വീടിനു നേര്‍ക്ക് നടന്ന മിസൈല്‍ ആക്രമണത്തില്‍ പത്ത് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. അഫ്ഗാന്‍ അതിര്‍ത്തിയിലുള്ള പാകിസ്ഥാന്‍ ഗ്രാമത്തിലെ ഒരു വീടിനു നേര്‍ക്കായിരുന്നു ആക്രമണം നടന്നത്. പ്രശ്‌ന ബാധിത മേഖലയായ തെക്കന്‍ വസിരിസ്ഥാനിലെ കലോഷാ ഗ്രാമത്തിലെ ഒരു വീടിനു മുകളിലായിരുന്നു മിസൈല്‍ പതിച്ചത്.

എന്നാല്‍ മിസൈല്‍ വന്നത് ഏതു ദിശയില്‍ നിന്നാണെന്നോ ആരാണ് മിസൈല്‍ അയച്ചതെന്നോ ബോധ്യമായിട്ടില്ല. ഒരു വലിയ സ്ഫോടനം നടക്കുന്നതായി കണ്ടെന്ന് സമീപവാസികള്‍ പറയുന്നു. എന്നാല്‍ എവിടെനിന്നാണ് മിസൈല്‍ വന്നതെന്ന് പരയാനാകില്ലെന്നും ഒരു പക്ഷേ അഫ്ഗാന്‍ മേഖലയില്‍ നിന്നാകാമെന്നും സമീപവാസികള്‍ അഭിപ്രായപ്പെടുന്നുണ്ട്.

ഈ വീട്ടില്‍ അറബികളായ ഒരു കൂട്ടം പോരാളികള്‍ ഒളിച്ചു പാര്‍ക്കുകയായിരുന്നെന്ന് സമീപ വാസികളും പാകിസ്ഥാന്‍ ഔദ്യോഗിക വൃത്തങ്ങളും പറയുന്നു. വടക്കന്‍ വസിരിസ്ഥാന്‍ പ്രദേശത്ത് നടത്തിയ ആക്രമണത്തില്‍ ഇതു പോലെ തന്നെ അല്‍ക്വൈദാ‍ നേതാവ് അബു ലൈത്ത് അല്‍ ലിബിയേയും സമാനമായ ആക്രമണത്തിലൂടെയാണ് വധിച്ചത്.

അറബികളും വിദേശികളുമായ അല്‍ ക്വൈദ പോരാളികള്‍ ഈ പ്രാകൃത പ്രദേശത്താണ് ഒളിച്ചു പാര്‍ക്കുന്നതെന്നും താലിബാനാണ് ഇവര്‍ക്ക് വേണ്ട സഹായം ചെയ്യുന്നതെന്നുമാണ് കണ്ടെത്തല്‍. ജനുവരിയില്‍ അബു ലൈത്ത് അല്‍ ലിബി കൊല്ലപ്പെട്ടത് ഇപ്പോഴുള്ളതിനു സമാനമായ ആക്രമണത്തിലൂടെയായിരുന്നു. ഇതിനു പിന്നില്‍ അമേരിക്കയാണെന്നതാണ് കരുതുന്നത്.

അഫാഗാനിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന താലിബാന്‍ പോരാളികള്‍ പ്രധാനമായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത് പാകിസ്ഥാന്‍ അതിര്‍ത്തിക്കടുത്തുള്ള തെക്കന്‍ വസിരിസ്ഥാനിലാണെന്നാണ് നാറ്റോ സേനയുടെ കണ്ടെത്തല്‍. പ്രാ‍ദേശിക പോരാളികളുടെ സഹായത്തോടെ ഇനിയും അറബ് പോരാളികള്‍ ഇവിടെ താവളമടിച്ചിട്ടുണ്ടെന്നാണ് സമീപവാസികള്‍ പറയുന്നത്.

വെബ്ദുനിയ വായിക്കുക