“പോള്‍ നീരാളി മരിച്ചു. ഇന്ത്യ എന്ന് ഫുട്ബോള്‍ ലോകകപ്പ് നേടുമെന്ന് ചോദിച്ചപ്പോള്‍ ചിരിച്ചു ചിരിച്ചു മരിച്ചു”, ഇത് നമുക്കിടയില്‍ എസ്എംഎസ് ആയും മറ്റും പാറി നടക്കുന്ന ഒരു തമാശ. എന്നാല്‍, പോള്‍ നീരാളിയുടെ കൊലപാതകം എന്ന പേരില്‍ സിനിമ, “ദ മര്‍ഡര്‍ ഓഫ് പോള്‍ ദ ഒക്ടോപസ്”, ഓഗസ്റ്റില്‍ പുറത്തിറങ്ങും.
പക്ഷേ, താന്‍ നായകനായ സിനിമയില്‍ ജര്‍മ്മനിയില്‍ വിശ്രമ ജീവിതം നയിക്കുന്ന പോള്‍ നീരാളിയല്ല അഭിനയിക്കുന്നത്. പോളിനെ ലഭിക്കാത്തതിനെ തുടര്‍ന്ന് ഒരു ‘ഡ്യൂപ്പ് നീരാളിയെ” വച്ചാണ് നിര്‍മ്മാതാക്കളായ ചൈന ഫിലിം ഗ്രൂപ്പ് കോര്‍പ്പറേഷനും ബീജിംഗ് ഫിലിംബ്ലോഗ് മീഡിയ കമ്പനിയും സിനിമ പൂര്‍ത്തിയാക്കിയത്.
ദക്ഷിണാഫ്രിക്കയില്‍ ചിത്രീകരണം പൂര്‍ത്തിയായ “ദ മര്‍ഡര്‍ ഓഫ് പോള്‍ ദ ഒക്ടോപസ്“ന്റെ പോസ്റ്റ്-പ്രൊഡക്ഷന്‍ ജോലികളാണ് ഇപ്പോള്‍ നടന്നുവരുന്നത്.
പോള്‍ നീരാളിയുടെ പ്രവചന വിജയങ്ങളെ കുറിച്ചും നീരാളിക്ക് ഈ സിദ്ധി ലഭിച്ചതിനെ കുറിച്ചുമാണ് സിനിമയില്‍ പറയുന്നത്.