‘കേരളത്തിന്റെ ചരിത്രമറിയാത്തവരെ... കടക്ക് പുറത്ത്’; വൈറലായി സ്വാമി സന്ദീപാനന്ദഗിരിയുടെ വാക്കുകള്‍
കേരളത്തിനെതിരായി ആര്‍എസ്എസ്- ബിജെപി നേതൃത്വം ദേശീയ മാധ്യമങ്ങളുടെ സഹായത്തോടെ നടത്തുന്ന വ്യാജപ്രചരണത്തിനുള്ള മറുപടിയുമായി സ്വാമി സന്ദീപാനന്ദഗിരിയുടെ ഫേസ്ബുക്ക് പോസ്റ്റ്. കേരളത്തിന്റെ ചരിത്രമറിയാത്തവരാണ് ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ നടത്തുന്നത്. തൊട്ടുകൂടായ്മയോടും തീണ്ടികൂടായ്മയോടും കടക്കുപുറത്തെന്ന് ആദ്യം പറഞ്ഞത് കേരളമാണ്. ഇവിടെ പിറന്നതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും സന്ദീപാനന്ദഗിരി തന്റെ പോസ്റ്റിലൂടെ പറയുന്നു.