ഹിലാരിയുടെ ഏഷ്യന്‍ സന്ദര്‍ശനം തുടങ്ങി

തിങ്കള്‍, 16 ഫെബ്രുവരി 2009 (15:01 IST)
അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്‍റന്‍റെ ഏഷ്യന്‍ പര്യടനം ആരംഭിച്ചു. നാല് പ്രധാന ഏഷ്യന്‍ രാജ്യങ്ങളായ ജപ്പാന്‍ ,ചൈന, ദക്ഷിണ കൊറിയ, ഇന്തൊനീഷ്യ എന്നീ രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് സന്ദര്‍ശനം.

വിദേശകാര്യ സെക്രട്ടറിയായി സ്ഥാനമേറ്റ ശേഷം ഹിലരി ആദ്യമായാണ്‌ ഏഷ്യയിലെത്തുന്നത്‌.

16 മുതല്‍ 18വരെ ജപ്പാന്‍, 18, 19 ദിവസങ്ങളില്‍ ഇന്തോനേഷ്യ എന്നിവിടങ്ങളിലും തുടര്‍ന്നുള്ള രണ്ട് ദിവസം ദക്ഷിണ കൊറിയയിലും സന്ദര്‍ശനം നടത്തും. 20 മുതല്‍ 22 വരെ മൂന്നു ദിവസം ചൈനയില്‍ സന്ദര്‍ശനം നടത്തിയ ശേഷം ഹിലാരി അമേരിക്കയിലേയ്ക്ക് മടങ്ങും.

വെബ്ദുനിയ വായിക്കുക