ഹിന്ദ്‌റഫ് പ്രവര്‍ത്തകരുടെ വിധി തങ്കളാഴ്ച

വെള്ളി, 11 ജനുവരി 2008 (13:10 IST)
മലേഷ്യയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ നടത്തിയ കേസില്‍ കസ്റ്റഡിയില്‍ കഴിയുന്ന ഹിന്ദ്‌റഫ് പ്രവര്‍ത്തകരായ അഞ്ച് ഇന്ത്യന്‍ വംശജരുടെ വിധി തിങ്കളാഴ്ച പ്രഖ്യാപിക്കും.

ഹിന്ദു റൈറ്റ്സ് ആക്ഷന്‍ ഫോഴ്സ് (ഹിന്ദ്‌റഫ് ) പ്രവര്‍ത്തകരായ പി ഉത്തയ്യകുമാര്‍, വി ഗണപതിറാവു, ടി വസന്തകുമാര്‍, അഭിഭാഷകരായ ആര്‍ ഗംഗാധരന്‍, എം മനോഹരന്‍ എന്നിവരാണ് മലേഷ്യന്‍ പൊലീസിന്‍റെ കസ്റ്റഡിയില്‍ കഴിയുന്നത്.

തായ്പിംങിലുള്ള കേന്ദ്രത്തിലാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നത്. ആഭ്യന്തര സുരക്ഷ നിയമത്തിന്‍ കീഴിലാണ് ഇവര്‍ക്കെതിരെയുള്ള കേസ്. രാജ്യത്ത് ഇന്ത്യന്‍ വംശജര്‍ നേരിടുന്ന വിവേചനത്തിനെതിരെ മാസങ്ങള്‍ക്ക് മുമ്പാണ് ഹിന്ദ്‌റഫിന്‍റെ നേതൃത്വത്തില്‍ പ്രക്ഷോഭം ആരംഭിച്ചത്.

ആര്‍ ഗംഗാധരനു വേണ്ടി ഗോബിന്ദ് സിംഗ് ഡിയോയും മറ്റുള്ളവര്‍ക്കു വേണ്ടി കര്‍പാല്‍ സിംഗ്, എ ശിവനേശന്‍, എം കുലശേഖരന്‍ എന്നീ അഭിഭാഷകരാണ് വാദിക്കുന്നത്. ഹിന്ദ്‌റഫ്പ്രവര്‍ത്തകരെ വിട്ടയക്കണമെന്ന് മലേഷ്യന്‍ രാജാവിനോട് ശുപാര്‍ശ ചെയ്തിട്ടുള്ളതായി കര്‍പാല്‍ സിംഗ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക